HOME
DETAILS

മോഹിച്ചതു കിട്ടാതിരിക്കുന്നതും ഭാഗ്യം

  
backup
September 05 2020 | 20:09 PM

ulkkazcha-by-muhammad-3

കുഞ്ഞ് ആവശ്യപ്പെടുന്നത് കത്തിയാണ്. കുറെ നേരമായി അതിനുവേണ്ടി അവന്‍ കരഞ്ഞാര്‍ക്കുന്നു. പക്ഷേ, കുഞ്ഞിന്റെ നന്മയ്ക്കുവേണ്ടി എന്തും ചെയ്തുകൊടുക്കാന്‍ തയാറുള്ള മാതാവ് അവന്റെ ഈ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ തയാറാകുന്നില്ല. ആരെന്തു പറഞ്ഞാലും വിചാരിച്ചാലും വേണ്ടില്ല, കുഞ്ഞിന് കത്തി കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണവര്‍.
ചോദിക്കട്ടെ, ഇതു ക്രൂരതയും സ്‌നേഹരാഹിത്യവുമായി വ്യാഖ്യാനിക്കപ്പെടുമോ...?
ഒരിക്കലുമില്ല.

കുഞ്ഞിനെ ബാധിച്ച അസുഖത്തിന് ശസ്ത്രക്രിയയല്ലാതെ വേറെ പരിഹാരമാര്‍ഗമില്ലെന്നാണ് മുഴുവന്‍ വൈദ്യന്മാരും വിധിയെഴുതിയിട്ടുള്ളത്. ശസ്ത്രക്രിയവഴി മാത്രമേ ഇനി ജീവന്‍രക്ഷ സാധ്യമാവുകയുള്ളൂ. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ആ പിഞ്ചിളം ശരീരം കീറിമുറിക്കും. അതില്‍ കത്തിയും കത്രികയും സൂചിയുമെല്ലാം ഉപയോഗിക്കും. അക്കാര്യം നന്നായി അറിയാമായിരുന്നിട്ടും കുഞ്ഞിന്റെ മാതാവ് അവനെ തിയേറ്ററിലേക്ക് വിട്ടുകൊടുക്കുകയാണ്.

ചോദിക്കട്ടെ, ഇത് ആ മാതാവിന്റെ ക്രൂരതയും സ്‌നേഹരാഹിത്യവുമായി വിലയിരുത്തപ്പെടുമോ...?
ഒരിക്കലുമില്ല.
ഇനി നമുക്ക് ദൈവത്തിലേക്കു വരാം. നിങ്ങളെന്നോട് ചോദിച്ചോളൂ, ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം എന്നു പറഞ്ഞ് വാക്കു തന്ന ദൈവം തമ്പുരാന്‍ പ്രത്യക്ഷത്തില്‍ എല്ലാ പ്രാര്‍ഥനകള്‍ക്കും ഉത്തരം നല്‍കുന്നില്ല...! വര്‍ഷങ്ങളോളം കരഞ്ഞു പ്രാര്‍ഥിച്ചിട്ടും ഒരു ഫലവും കാണാത്ത അവസ്ഥകള്‍. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി. ഇതുവരെ ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. നേര്‍ച്ചകള്‍ നേര്‍ന്നും പ്രാര്‍ഥനകള്‍ നടത്തിയും കാലങ്ങള്‍ പലതു കഴിച്ചെങ്കിലും ഫലം നിരാശ മാത്രം. മോഹിച്ച ജോലി ലഭിക്കാന്‍ പഠിച്ച അടവ് പതിനെട്ടും പയറ്റി. പുറമെ നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്തു. എന്നിട്ടും ജോലിപ്രവേശം മാത്രം സാധ്യമായില്ല. ഇതെന്തു കൊണ്ട് സംഭവിക്കുന്നു..?
വാക്കു ലംഘിക്കുന്നവനാണോ ദൈവം തമ്പുരാന്‍..?

ഇനി മറുഭാഗത്ത് മറ്റു ചില 'ക്രൂരകാഴ്ചകള്‍'.. സഹിക്കാനാകാത്ത ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തന്ന് ദൈവം പരീക്ഷിക്കുന്നു. മറ്റാര്‍ക്കുമില്ലാത്ത മാരകരോഗങ്ങള്‍.. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഉറ്റവരുടെ മരണങ്ങള്‍.. സാമ്പത്തിക പരാധീനതകള്‍.. ഇതെല്ലാം എന്തുകൊണ്ട്..? തന്റെ അടിയാറുകളോട് സ്‌നേഹമില്ലാത്തവനാണോ ദൈവം തമ്പുരാന്‍..?

കുഞ്ഞിന് കത്തി കൊടുക്കാത്ത മാതാവ് സ്‌നേഹമില്ലാത്തവളല്ല, സ്‌നേഹമുള്ളവളാണ്. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കുഞ്ഞിനെ കടത്തിവിടുന്ന മാതാവ് ദയാവായ്പ്പില്ലാത്തവളല്ല, ദയാനിധിയാണ്. എങ്കില്‍ ചോദിക്കുന്നതെല്ലാം ഉടനടി നല്‍കാത്ത ദൈവം തമ്പുരാന്‍ കരുണയില്ലാത്തവനല്ല, കരുണയുള്ളവനാണ്. പ്രശ്‌നങ്ങളും പ്രയാസങ്ങളും തന്ന് പരീക്ഷിക്കുന്ന ദൈവം ദയാരഹിതനല്ല, ദയാമയനാണ്.

കുഞ്ഞ് ചോദിക്കുന്ന കത്തി ഉടനടി അവനു കൊടുത്താല്‍ അവന്റെ മാതാവ് സ്‌നേഹില്ലാത്തവളായി വിലയിരുത്തപ്പെടുന്നപോലെ ചോദിക്കുന്നതെന്തും ഉടനടി കൊടുക്കുന്ന ദൈവവും കരുണയില്ലാത്തവനായി വിലയിരുത്തപ്പെടും. താന്‍ ചോദിക്കുന്ന കത്തി തനിക്ക് ഗുണകരമായി വരുമോ ഇല്ലെയോ എന്ന് കുഞ്ഞിനറിയില്ല. അതു ഗുണകരമായിരിക്കില്ലെന്ന് വ്യക്തമായി അറിയുന്നതുകൊണ്ടാണ് മാതാവ് അവനതു നല്‍കാതിരിക്കുന്നത്. നാം ചോദിക്കുന്ന ആവശ്യങ്ങള്‍ നമുക്ക് ഗുണകരമാകുമോ ഇല്ലെയോ എന്നു പറയാന്‍ നമുക്കു കഴിയില്ല. എന്നാല്‍ അതു വ്യക്തമായി അറിയുന്നവനാണ് ദൈവം. അതുകൊണ്ടാകാം അവനതു നല്‍കാത്തത്.

നാം ചോദിക്കുന്നത് ഒരു കുഞ്ഞിക്കാല്‍ കാണാന്‍. പക്ഷേ, ഒരു കുഞ്ഞുണ്ടായാല്‍ അവന്‍ ഭാവിയില്‍ നമുക്ക് അസറ്റായിരിക്കുമോ അസത്തായിരിക്കുമോ എന്ന കാര്യം നമുക്കറിയില്ല. അതു ദൈവത്തിനറിയും. അസത്തായി മാറുമെങ്കില്‍ കുഞ്ഞുണ്ടാകാതിരിക്കലാണ് ഗുണകരം. അതുകൊണ്ടായിരിക്കാം ചോദിക്കുന്ന കുഞ്ഞിനെ ദൈവം നല്‍കാതിരിക്കുന്നത്.

പരീക്ഷണങ്ങള്‍ നല്‍കുന്നത് നമ്മെ ശുദ്ധീകരിക്കാനും അതുവഴി ഉന്നതങ്ങളിലേക്കുയര്‍ത്താനുമാണ്. അതു കാണാത്ത നാം പരീക്ഷണങ്ങളില്‍ ദൈവത്തെ പഴിക്കുന്നു. സത്യത്തില്‍ ആ പരീക്ഷണം തന്നില്ലായിരുന്നുവെങ്കില്‍ നാം എവിടെയും എത്തുമായിരുന്നില്ല. ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഓപ്പറേഷന്‍ നിഗ്രഹമല്ല, അനുഗ്രഹമാണ്. പരീക്ഷണങ്ങള്‍ പ്രയാസപ്പെടുത്തലല്ല, പ്രശാന്തമാക്കലാണ്.

നമ്മള്‍ അല്‍പജ്ഞാനികള്‍. ദൈവം സര്‍വജ്ഞാനിയും. അല്‍പജ്ഞാനികളായ നമുക്ക് കാര്യങ്ങളുടെ അകവും പുറവും ഗുണവും ദോഷവും അറിയില്ല. ഗുണകരമെന്നു തോന്നുന്നത് നമുക്ക് ദോഷകരമായിരിക്കാം. ദോഷകരമെന്നു തോന്നുന്നത് ഗുണകരവുമായിരിക്കാം. എല്ലാം അറിയുന്നതുകൊണ്ട് ദൈവം ചിലതെല്ലാം തടഞ്ഞുവയ്ക്കുന്നു. വേറെ ചിലതെല്ലാം തടയാതിരിക്കുന്നു. എല്ലാം ദൈവത്തിന്റെ കാരുണ്യം.
ഏതു സന്ദര്‍ഭത്തിലും അവന്റെ തീരുമാനത്തിനത്തില്‍ തൃപ്തി കണ്ടെത്തുക. നമ്മുടെ ദൗത്യം ചോദിക്കലാണ്. അവന്റെത് നല്‍കലാണ്. നാം ചോദിക്കുക. ചോദിച്ചത് ലഭിച്ചാലും ലഭിച്ചില്ലെങ്കിലും അവനു നന്ദി പറയുക. അതിലാണ് നന്മയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago