HOME
DETAILS

തളരാതെ കൈത്താങ്ങ്

  
backup
August 30 2018 | 07:08 AM

%e0%b4%a4%e0%b4%b3%e0%b4%b0%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d

പൂക്കോം: പ്രളയം വിഴുങ്ങിയ നാടുകള്‍ക്ക് നാടും നഗരവും കൈതാങ്ങാവുന്നു. പൂക്കോത്ത് മത്സ്യ മാര്‍ക്കറ്റിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഉടമയുടെ മാത്യക.
മത്സ്യ മാര്‍ക്കറ്റ് ഉടമ വി.പി.നിത്യനാണ് മാത്യകയായത്.താഴെ പൂക്കോത്തെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വില കുറച്ച് നല്‍കി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കിട്ടിയ തുക തലശ്ശേരി എ. എന്‍. ഷംസീര്‍ എം. എല്‍. എയെ ഏല്‍പ്പിച്ചു. മൂവായിരത്തിലധികം പേര്‍ ഒരു കിലോയ്ക്ക് അന്‍പതുരൂപ നിരക്കില്‍ മത്സ്യം വാങ്ങാനെത്തി.
പെരിങ്ങത്തൂര്‍: ഹോട്ടലിലെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഹോട്ടല്‍ ഉടമ മാത്യകയായി. പെരിങ്ങത്തൂരിലെ രുചി ഹോട്ടല്‍ ഉടമ കൂത്തുപറമ്പ് സ്വദേശി മുഹമ്മദാണ് ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചത്.
പെരിങ്ങത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരും ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
പുല്ലൂക്കര:പ്രളയ ബാധിതര്‍ക്ക് പുല്ലൂക്കരയിലെ കുടുംബശ്രീ അംഗങ്ങളുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അംഗങ്ങളില്‍ നിന്നും ശേഖരിച്ച തുക പാനൂര്‍ നഗരസഭ അദ്ധ്യക്ഷ കെ.വി. റംല എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.മിനിയില്‍ നിന്ന് സ്വീകരിച്ചു.
നഗരസഭ കൗണ്‍സിലര്‍ കെ.അച്ചുതന്‍ അധ്യക്ഷനായി.ദേവദാസ് മത്തത്ത്, കെ.വിനിത, പി.ജി. ബിന്ദു സംസാരിച്ചു.
പെരിങ്ങത്തൂര്‍:ഓണാഘോഷത്തിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി .കനകമല ഫ്രന്റ്‌സ് കലാവേദിയാണ്പ്രളയദുരിതത്തില്‍പെട്ട് കഷ്ടപ്പെടുന്നവര്‍ക്കായി ആഘോഷതുകയായ ഒരു ലക്ഷം രൂപ മാറ്റിവെച്ച് മാതൃകയായത്.
കലാവേദിയുടെ പ്രസിഡന്റ് എം.പി. സുരേഷ് മാഹി എം .എല്‍. എ ഡോ: രാമചന്ദ്രന് തുക കൈമാറി.പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.അനൂപ് അദ്ധ്യക്ഷനായി. കെ.ടി.കെറിയാസ് , വി.പി രാജേഷ് , കെ.ബിനീഷ് സംസാരിച്ചു.
ഇരിട്ടി: പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായിഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നേകാല്‍ ലക്ഷം രൂപ കൈമാറി. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ പണം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ടി.എസ് ജോര്‍ജ്, സെക്രട്ടറി സുരേഷ് ബാബു, ട്രഷറര്‍ സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
ഇരിട്ടി: വൈസ്‌മെന്‍സ് ഇരിട്ടി ക്ലബ്ബിന്റെയും മദ്രാസ് വെസ്റ്റ് ഇന്ത്യ റീജിയന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിനുള്ള ദുരിതാശ്വാസ സഹായ കിറ്റുകളുമായി പോകുന്ന വാഹനങ്ങള്‍ സണ്ണി ജോസഫ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ആന്റോ കെ.ആന്റണി, കെ.എം സ്‌കറിയാച്ചന്‍ പങ്കെടുത്തു.
പെരിങ്ങത്തൂര്‍: അണിയാരം ഗുരുദേവ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെയും ഗുരുദേവ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന ചെയ്തു.
ഈ വര്‍ഷത്തെ ഓണം ചതയ ദിനാഘോഷം വേണ്ടെന്ന് വച്ചാണ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ദുരിതാശ്വാസ തുക പാനൂര്‍ സി.ഐ വി.വി. ബെന്നിക്ക് കൈമാറി. ചടങ്ങില്‍ റിനീഷ് ബാബു , രമേഷ് ബാബു, രാഹുല്‍ മാവിലോത്ത്, വട്ടപ്പറമ്പത്ത് ബാലന്‍, മുല്ലേരി അനീഷ്, കൊയപ്പാള്‍ സന്തോഷ് പങ്കെടുത്തു.
പേരാവൂര്‍:ചാലക്കുടിയില്‍ ദുരിതബാധിത മേഖലയില്‍ ശുചീകരണ പ്രവൃത്തിക്കായി പോയവരെ വ്യാപാരി വ്യവസായി ഏകോപന സമിതി നിടുംപുറംചാല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.
പേരാവൂര്‍ സി.ഐ കെ വി പ്രമോദന്‍ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു.തോമസ് വെട്ടിക്കുഴ അധ്യക്ഷനായി.ഷാജി കൈതക്കല്‍,സിബി കെ,ബാബു പൂന്തുറ,അപ്പച്ചന്‍ മാലത്ത്,ചാള്‍സ് ജോസഫ്,ലിസി കോതൂര്,സണ്ണി വല്ലാട്ട് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago