HOME
DETAILS
MAL
അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും
backup
July 21 2016 | 21:07 PM
തൊടുപുഴ: ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂനിയന്‍ തൊടുപുഴ റീജിയണ്‍ സമ്മേളനം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ഇന്ന് നടത്തുന്ന ഹെഡ് ഓഫിസ് ധര്‍ണയും ഓഗസ്റ്റ് 11 ലെ അഖിലേന്ത്യാ പണിമുടക്കും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഫെഡറല്‍ ബാങ്കില്‍ മാനേജ്മെന്റ് നടത്തുന്ന ഉഭയകക്ഷി കരാറിന്റെ ലംഘനത്തിനെതിരെയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് പ്രക്ഷോഭം.
തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹളില്‍ നടന്ന സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്ലാരമ്മ ജോണ്‍ അധ്യക്ഷയായി. അഖിന്ത്യോ വൈസ് പ്രസിഡന്റ് എ.എന്‍ ജോസഫ്, എന്‍.പി ജോസ്, പി.കെ ജബ്ബാര്‍, ടി.എസ് സണ്ണി, എം.കെ ലീലാമ്മ, സഹാസ് പി സലിം, അനീഷ് ജയന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."