HOME
DETAILS
MAL
കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി; അന്വേഷണം വേണമെന്ന് ചെന്നിത്തല
backup
September 06 2020 | 19:09 PM
തിരുവനന്തപുരം: കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇവരെ ആംബുലന്‍സ് ഡ്രൈവറോടൊപ്പം പറഞ്ഞുവിട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിന് ഉത്തരവാദികള്‍. ഇവര്‍ക്കെതിരെ ഉന്നതല അന്വേഷണം വേണം. കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. കൊലക്കേസ് പ്രതിയെങ്ങനെ ആംബുലന്‍സ് ഡ്രൈവര്‍ ആയി എന്നും ഇയാളെ ആരാണ് നിയമിച്ചതെന്നും സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. ബംഗളൂരു മയക്കുമരുന്ന് കള്ളക്കടത്ത് സംഭവത്തില്‍ കേരളത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."