കൊയിലാണ്ടിയില്‍ ഒരുകോടി രൂപയുടെ വികസന പദ്ധതികള്‍
കെയിലാണ്ടി: കൊയിലാണ്ടിയില്‍ ഒരുകോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. കൊല്ലംചിറ ജങ്ഷനിലും പാറപ്പള്ളിയിലും ഹൈമാസ്റ്റ് ലൈറ്റുകള്‍, ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് നവീകരണം, ചെങ്ങോട്ട്കാവ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിനു സ്വന്തമായി കെട്ടിടം എന്നിവ ഉള്‍പ്പെടെ നിരവധി പദ്ധതിക്കാണു പണം അനുവജിച്ചത്.
ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് നവീകരണത്തിന് 25 ലക്ഷം, ചെങ്ങോട്ട്കാവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന് ബില്‍ഡിങ് നിര്‍മിക്കുന്നതിന് 15 ലക്ഷം, മൂടാടി വാളയില്‍ ബീച്ചില്‍ ഹൈമാസ്റ്റ് ലൈറ്റിന് 5 ലക്ഷം, കാട്ടില്‍ പീടിക ജലസേചന പദ്ധതിയുടെ രണ്ടാം ഭാഗം പൂര്‍ത്തീകരിക്കുന്നതിന് 4 ലക്ഷം, ചാക്കാറ മലാറ്റില് താഴറോഡിന് 4 ലക്ഷം, തുവ്വക്കോട് ചെത്തില്‍ താഴറോഡിന് 5 ലക്ഷം, തിക്കോടി പഞ്ചായത്തിലെ പയ്യത്തകടവ് റോഡിന് 5 ലക്ഷം, പൂത്തുവയല് ഫുട്പാപാത്ത് നിര്‍മാണത്തിന് 4.5 ലക്ഷം,
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പാറപ്പള്ളി ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 6 ലക്ഷം രൂപ, കൊല്ലംചിറക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 5 ലക്ഷം, മുചുകുന്ന് ഓട്ടുകമ്പനി നന്ദാനത്തു താഴറോഡിന് 5 ലക്ഷം, കുന്നാടത്ത് മുക്ക് ചീക്കിലിപ്പുറത്ത്താഴ റോഡിനു 4 ലക്ഷം, പുതിയേടത്ത് കൈപ്രത്ത് റോഡ് നിര്മാണത്തിന്ു 4 ലക്ഷം, പുനത്തുവയല്‍ ഡ്രൈനേജ് നിര്‍മാണത്തിനു 4.5 ലക്ഷം രൂപ, പുനത്തുവയല്‍ റോഡിന് 5 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
കലക്ടറുടെ ഭരണാനുമതിക്കനുസരിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് എം.പിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."