HOME
DETAILS
MAL
കമ്മലിനായി കരുതിയ തുക ദുരിതബാധിതര്‍ക്ക് നല്കി സഹോദരിമാര്‍
backup
August 30 2018 | 08:08 AM
വടകര: പെരുന്നാളിന് അണിയാന്‍ കമ്മല്വാങ്ങാന് കരുതിവച്ച തുക ദുരിതബാധിതര്‍ക്ക് നല്കി സഹോദരിമാര്‍.
ഓര്‍ക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്കൂളിലെ അയിന് സൈബ, നെയിന് സയാന് എന്നിവരാണ് എം.ഇ.എസ് സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. മാസങ്ങളായി സമ്പാദ്യകുടുക്കയില്‍ സ്വരുക്കൂട്ടിയ സംഖ്യ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നല്‍കണമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
വില്ല്യാപ്പള്ളി പുതിയോട്ടില്‍ ഷാഹുല്‍ ഹമീദിന്റെയും ഷംസീറയുടെയും മക്കളാണ്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ കുഞ്ഞിത്തയ്യില്‍ സംഖ്യ ഏറ്റുവാങ്ങി.
ശിവദാസ് കുനിയില്‍, കെ.കെ മൊയ്തു, റഫീഖ് ടി.എന്‍, മുജീബ് റഹ്മാന്, സുജയ സുരേന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."