കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് അറിയിച്ചു. പി. ബാബുരാജന്‍ (അഴിയൂര്‍), കെ.കെ രാജന്‍ (കുന്നുമ്മല്‍), കെ.കെ കുഞ്ഞബ്ദുല്ല (വേളം), കണ്ണോത്ത് ദാമോദരന്‍ (ആയഞ്ചേരി), പി.പി മൊയ്തു (കായക്കൊടി), കിളിയില്‍ രവീന്ദ്രന്‍ (മരുതോങ്കര ), സി.കെ നാണു (നരിപ്പറ്റ), ജിതേഷ് മുതുകാട് (ചക്കിട്ടപാറ), കെ.കെ ബാബുരാജ് (മേപ്പയൂര്‍), ഇസ്മയില്‍ രാരോത്ത് (പനങ്ങാട്), രാജേഷ് കൂട്ടാക്കില്‍ (അത്തോളി), എ.പി ഷാജി (നടുവണ്ണൂര്‍), ജോണ്‍സന്‍ താന്നിക്കല്‍ (കൂരാച്ചുണ്ട്) എന്നിവരെ തളരഞ്ഞെടുത്തു. നിലവില്‍ സ്ഥാനം വഹിച്ചിരുന്ന കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എസ്.ജെ സജീവ് കുമാരിനെയും പുറമേരി മണ്ഡലം പ്രസിഡന്റ് അജിത് പുതിയോട്ടില്‍നെയും സ്ഥിരപ്പെടുത്തി. എലത്തൂര്‍, പയ്യാനക്കല്‍, ഫറോക്ക്, പെരുവയല്‍, ഒളവണ്ണ, ബേപ്പൂര്‍, രാമനാട്ടുകര മണ്ഡലങ്ങള്‍ വിഭജിച്ച് പുതിയ മണ്ഡലങ്ങള്‍ രൂപികരിച്ചു. ഇവിടങ്ങളില്‍ പ്രസിഡന്റുമാരായി എ. വത്സന്‍ (എലത്തൂര്‍), സുരേഷ് മൊകവൂര്‍ (എരഞ്ഞിക്കല്‍), സി.പി ഷിഹാബുദ്ദീന്‍ (പയ്യാനക്കല്‍), എ. അബുറഹ്മാന്‍ (ചക്കുംകടവ്), ഷാജി പറശ്ശേരി (ഫറോക്ക്), എം.കെ അബൂബക്കര്‍ (കരുവന്‍തിരുത്തി), എന്‍. അബൂബക്കര്‍ (പെരുവയല്‍), ആനീഷ് പാലാട്ട് (കുറ്റിക്കാട്ടൂര്‍), എസ്.എന്‍ ആനന്ദന്‍ (ഒളവണ്ണ), എന്‍. മുരളീധരന്‍ (പന്തീരാങ്കാവ്), അനില്‍ കുമാര്‍ (ബേപ്പൂര്‍), രാജീവന്‍ തിരുവച്ചിറ (അരക്കിണര്‍), പ്രദീപ് പനയങ്ങല്‍ (രാമനാട്ടുകര), എം. അഹമ്മദ് കോയ (ഫറൂഖ്് കോളജ്) എന്നിവരാണ് പ്രസിഡന്റുമാര്‍. സ്ഥാനം ഒഴിയുന്നവരുടെ സേവനങ്ങള്‍ മേല്‍ കമ്മിറ്റികളില്‍ ഉപയോഗപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."