സ്‌കൂള്‍ ചുമര്‍ പരസ്യമുക്തമാക്കാനും പരിസരം ഫ്രീ ഹോണ്‍ സോണാക്കാനും വിദ്യാര്‍ഥികളുടെ പരാതി
പാലക്കാട് : സ്‌കൂള്‍ ചുറ്റുമതില്‍ പരസ്യമുക്തമാക്കാനും പ്രദേശം ഫ്രീ ഹോണ്‍ സോണായി പ്രഖ്യാപിക്കാനും ആവശ്യമുന്നയിച്ച് മോയന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടറെ കണ്ടു. വാഹനങ്ങളുടെ ഹോണ്‍ ശല്യം മൂലം ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ നിരന്തരം തടസ്സപ്പെടുന്ന പശ്ചാത്തലത്തിലാണ് കുട്ടികള്‍ തങ്ങളുടെ പരാതിയുമായി ജില്ലാ കളക്ടറുടെ മുന്നിലെത്തിയത്. മ്യൂസിക്ക് കോളജ് മുതല്‍ താരേക്കാട് ജംഗ്ഷന്‍ വരെയുള്ള റോഡാണ് ഫ്രീഹോണ്‍ സോണായി പ്രഖ്യാപിക്കണമെന്ന് കുട്ടികള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്, ഇതിനു പുറമെ മ്യൂസിക് കോളേജ് ജംഗ്ഷന്‍ മുതല്‍ മോയന്‍സ് ഗേള്‍സ് സ്‌കൂള്‍ വരെയുള്ള റോഡില്‍ തുടക്കത്തിലും ഒടുക്കത്തിലും ഹമ്പ് സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ ചുറ്റുമതില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്വകാര്യ സ്ഥാപനങ്ങളും മറ്റും പരസ്യത്തിനായി കയ്യേറിയിരിക്കുകയാണ്. ഇത് നീക്കം ചെയ്ത് ഈ ചുവരുകളില്‍ സമൂഹ നന്മക്കുതകുന്ന മഹത് വചനങ്ങളും, മികച്ച ആശയങ്ങളുമുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. ഇത്തരം നിവേദനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഒപ്പിട്ട പരാതിയും കളക്ടര്‍ക്ക് കൈമാറി. ആവശ്യങ്ങള്‍ പരിഗണിച്ച ജില്ലാ കലക്ടര്‍ ആവശ്യമായ നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. പാലക്കാട് നഗരത്തില്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിനെതിരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷിക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കും. ഇതിനു പുറമെ കുട്ടികളെ ബസ്സില്‍ കയ്യറ്റാത്തത് സംബന്ധിച്ച പരാതികളിലും സ്‌ക്വാഡ് ഇടപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."