108 അംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലിസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: ആറന്മുളയില് കൊവിഡ് ബാധിതയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലിസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
108 ആംബുലന്‍സ് കരാറെടുത്ത ജി.വി.കെ കമ്പനി എല്ലാ ജീവനക്കാര്‍ക്കും ഇന്നലെ ഇതു സംബന്ധിച്ച് സര്‍ക്കുലറയച്ചു. 108 ആംബുലന്‍സിലുള്ള ഡ്രൈവര്‍മാരും ആംബുന്‍സില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടീം അംഗങ്ങളും അവര്‍ പ്രവര്‍ത്തിക്കുന്ന പരിധിയിലുള്ള പൊലിസ് സ്റ്റേഷനില്‍ നിന്ന് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഈ മാസം 20ന് മുമ്പ് ഹെഡ് ഓഫിസില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം.
കേരള പൊലിസിന്റെ തുണ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു തന്നെ സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടതാണെന്നും വീഴ്ച വരുത്തുന്നവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."