പ്രളയക്കെടുതികളുടെ ദൃശ്യങ്ങള്‍ സര്‍ക്കാരിനു നല്‍കാം
തിരുവനന്തപുരം: പ്രളയക്കെടുതികളുടെ ആര്‍ക്കൈവ്‌സ് മൂല്യമുള്ള ഫോട്ടോകളും വിഡിയോകളും സര്‍ക്കാരിനു സംഭാവനയായി നല്‍കാം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് വിഡിയോ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇവ ശേഖരിക്കുന്നത്.
ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴകള്‍, ഉരുള്‍പൊട്ടലുകള്‍, വെള്ളപ്പൊക്കം, തകര്‍ന്നതോ വെള്ളത്തില്‍ മുങ്ങിയതോ ആയ റോഡുകള്‍-പാലങ്ങള്‍, കേടുപറ്റിയതോ, വെള്ളം കയറിയതോ ആയ ആരാധനാലയങ്ങള്‍-പ്രധാന സ്ഥാപനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, റിലീഫ് ക്യാംപുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുതലായവയുടെ ദൃശ്യങ്ങള്‍ നല്‍കാം.
മൊബൈല്‍ ഫോണുകളില്‍ എടുത്തവയുമാകാം. മാധ്യമ സ്ഥാപനങ്ങള്‍, ഫോട്ടോഗ്രാഫര്‍മാര്‍, വിഡിയോഗ്രാഫര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുകളില്‍ ഹാര്‍ഡ് ഡിസ്‌ക്, ഡി.വി.ഡി മുതലായവകളിലാക്കി ഇവ സമര്‍പ്പിക്കാവുന്നതാണ്. സലൃമഹമളഹീീറ2018ുൃറ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."