മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പ്; ആന്ധ്രാ സ്വദേശിനികള്‍ പിടിയില്‍
ചങ്ങരംകുളം: മന്ത്രവാദത്തിന്റെ പേരില്‍ വീട്ടമ്മയില്‍നിന്ന് പണം തട്ടിയ ആന്ധ്ര സ്വദേശിനികള്‍ പിടിയില്‍.
കഴിഞ്ഞ ദിവസം ചങ്ങരംകുളം കക്കിടിപ്പുറത്താണ് സംഭവം. കക്കിടിപ്പുറത്തെ പുരുഷന്മാരില്ലാത്ത വീട്ടിലെത്തിയ രണ്ട് ആന്ധ്ര സ്വദേശികളായ യുവതികള്‍ ഭര്‍ത്താവിന് വലിയ ആപത്ത് വരാനുണ്ടെന്നും തടയുന്നതിന് വേണ്ട മന്ത്രവാദ പ്രതിവിധികള്‍ ചെയ്യാന്‍ പണം ആവശ്യമാണെന്നും തെറ്റുധരിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് 5,000 രൂപ കൈക്കലാക്കിയിരുന്നു. പിന്നീട് വീണ്ടും ഇവര്‍ വീട്ടമ്മയുടെ അടുത്തെത്തി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ടതോടെ വീട്ടമ്മ ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം പൊലിസിനെ വിവരം അറിയിക്കുകയും ചങ്ങരംകുളം പൊലിസെത്തി സ്ത്രീകളെ കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. പ്രദേശത്തെ ഇത്തരത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടന്നു വരുമ്പോഴും ജനങ്ങള്‍ ഇത്തരക്കാരുടെ കെണിയില്‍ പെടാതിരിക്കാനുള്ള ജാഗ്രത കാണിക്കുന്നില്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."