അമ്പരപ്പിച്ച് അത്ലറ്റിക്സിലെ മെഡല്‍കൊയ്ത്ത്
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കിനങ്ങളില്‍ ഇന്ത്യ 18 മെഡലുകള്‍ സ്വന്തമാക്കി. ഏഴ് സ്വര്‍ണവും 10 വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യക്ക് ഇതുവരെ ട്രാക്കില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഏഴു വെങ്കലവും മാത്രമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഷോട്ട്പുട്ട് താരം തേജീന്ദര്‍ പാലിന്റെ സ്വര്‍ണത്തിനായിരുന്നു ഇതില്‍ തിളക്കം കൂടുതല്‍. മീറ്റ് റോക്കോര്ഡോഡെയാണ് തേജ്പാല്‍ സ്വര്‍ണം നേടിയത്. മികച്ച പ്രകടനം നടത്തി നീരജ് ചോപ്രയും ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്ങും 1500 മീറ്ററില്‍ ജിന്സണ് ജോണ്‍സനും 800 മീറ്ററില്‍ മഞ്ജിത്ത് സിങ്ങ്, 400 മീറ്റര്‍ റിലേയില്‍ വനിതാ ടീം, ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മ എന്നിവരാണ് ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടിയത്. മാത്രമല്ല ട്രാക്കില്‍ നിന്ന് മെഡല്‍ നേടിയ അധിക പേരും രണ്ട് വീതം വിഭാഗങ്ങളിലും മെഡല്‍ നേടിയിട്ടുണ്ട്. ഹിമാ ദാസ് ഒരു സ്വര്‍ണം രണ്ട് വെള്ളി, ജിന്സണ് ജോണ്സന് ഒരു സ്വര്‍ണം ഒരു വെള്ളി, മുഹമ്മദ് അനസ് മൂന്ന് വെള്ളി,ധരുണ്‍ അയ്യസ്വാമി രണ്ട് വെള്ളി, ആരോക്യ രാജീവ് രണ്ട് വെള്ളി, ദ്യുതി ചന്ദ് രണ്ട് വെള്ളി എന്നിവ വീതമാണ് ട്രാക്കില്‍ നിന്ന് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."