HOME
DETAILS
MAL
വര്‍ഗീയതക്കെതിരേ ജാഗ്രത പാലിക്കണം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
backup
July 21 2016 | 22:07 PM
കരുനാഗപ്പള്ളി: വര്‍ഗീയതക്കെതിരേ ജാഗ്രത പാലിക്കാന്‍ തൊഴിലാളി സമൂഹത്തിന് ബാധ്യതയുണ്ടെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ പറഞ്ഞു. ക്ലാപ്പന പുത്തന്‍പുര ജങ്ഷനില്‍ ചേര്‍ന്ന അജയപ്രസാദ് രകത സാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തൊഴിലാളികളെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണെന്നും ഏത് മേഖലയിലേയും അഴിമതിക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു. സി.പി.എം ക്ലാപ്പന ലോക്കല്‍ സെക്രട്ടറി മോഹനന് അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍, സംസ്ഥാന സമിതി അംഗം സൂസന് കോടി, പി.ആര്. വസന്തന്, എന്‍.എസ്.പ്രസന്നകുമാര്‍, എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, പി.കെ.ബാലചന്ദ്രന്, ആര്യ, ബി.എ. ബ്രിജിത്ത്, ഹരികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."