HOME
DETAILS

ഉറക്കത്തിനിടെ യുവതിയുടെയും മകളുടെയും സ്വര്‍ണം കവര്‍ന്നു

  
backup
August 31 2018 | 04:08 AM

%e0%b4%89%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f-2

കുന്ദമംഗലം: ഉറങ്ങിക്കൊണ്ടിരിക്കെ യുവതിയുടെയും മകളുടെയും സ്വര്‍ണം കവര്‍ന്നു. കുന്ദമംഗലം ചേരിഞ്ചാല്‍ പടിയാട്ട് സുനീറിന്റെ ഭാര്യ റുബീനയുടെ കൈകളിലണിഞ്ഞ രണ്ടു വളകളും നാലുവയസുകരിയായ മകളുടെ ഒരു വളയവും പാദസരവുമാണ് മോഷണം പോയത്.
ഇരുവരും ഉറങ്ങുന്നതിനിടെ കൈകാലുകളില്‍ നിന്ന് ആഭരണം മോഷ്ടിക്കുകയായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന സുനീറിന്റെ വീട്ടില്‍ ഭാര്യ റുബീനയും പത്തു വയസുകാരനായ മകനും നാലു വയസുകാരിയായ മകളുമാണ് താമസിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീട്ടില്‍ കയറി കൈയില്‍നിന്ന് വള ഊരിയെടുത്തിട്ടും അറിയാത്തത് കാരണം മോഷ്ടാക്കള്‍ മയക്കിക്കിടത്താനുള്ള എന്തെങ്കിലും മുറിയില്‍ സ്‌പ്രേ ചെയ്തിട്ടുണ്ടാകുമെന്ന സംശയത്തിലാണ് റുബീന.
റുബീന രാത്രി 12.15 നാണു കിടന്നത്. രാവിലെ ഏഴരയോടെ എഴുന്നേറ്റപ്പോള്‍ മുറി തുറന്നുകിടക്കുന്നതാണു കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് റുബീന ധരിച്ചിരുന്ന ഒന്നര പവന്റെ രണ്ടു വളയും മകളുടെ കൈയിലണിഞ്ഞ ഒന്നര പവന്റെ വളയും കാലിലെ ഒന്നര പവന്റെ പാദസരവും നഷ്ടപ്പെട്ടത് മനസിലായത്.
ഇവരുടെ വീടിനു സമീപമുള്ള ദേവഗിരി കോളജിലെ ലക്ചറര്‍ ജോയിയുടെ വീട്ടില്‍ മോഷണശ്രമം നടന്നെങ്കിലും മോഷ്ടാക്കള്‍ക്ക് അകത്തുകയറാന്‍ സാധിച്ചില്ല. ജോയി പോലിസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് അയല്‍വാസി സുനീറിന്റെ വീട്ടില്‍ മോഷണം നടന്നതറിയുന്നത്. തൊട്ടടുത്ത വീട്ടിലെ നിലം തുടക്കുന്ന മോപ്പിന്റെ വടി റുബീനയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ്. കുന്ദമംഗലം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ബി.എസ് കൈലാസ് നാഥാണ് കേസ് അന്വേഷിക്കുന്നത്.
പൊലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം പൊലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago