HOME
DETAILS
MAL
തദ്ദേശ തെരഞ്ഞെടുപ്പ്: വ്യാജവാര്‍ത്തക്കെതിരേ നടപടി
backup
September 09 2020 | 00:09 AM
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പേരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കമ്മിഷന്റെ പരാതി. ഇവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ പൊലിസിന് നിര്‍ദേശം നല്‍കി.
ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."