കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചു
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആറ് പേര്‍കൂടി മരിച്ചു. മലപ്പുറം പൊന്നാനി എഴുത്തുകാരനും നാടക രചയിതാവുമായ കണ്ണിയത്തിനകംവീട്ടില്‍ കെ.എ ഉമ്മര്‍കുട്ടി( 63),തൃശൂര്‍ വടക്കാഞ്ചേരി വിരുപ്പാക്ക തൃശൂര്‍ കോ- ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ക്ലസ്റ്ററില്‍പെട്ട വിരുപ്പാക്ക കിണായത്ത് ചന്ദ്രന്‍ നായര്‍ (78), കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്തിലെ പറമ്പില്‍ബസാര്‍ സ്വദേശി പുല്യോത്ത് രവീന്ദ്രന്‍ (69), തൃശൂര്‍ പുതുക്കാട് തെക്കുംപീടിക വര്‍ഗീസ് (59), കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ സ്വദേശിയും ഫോര്‍ട്ട് റോഡിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ പി.എ അബൂബക്കര്‍ (56), കോഴിക്കോട് വടകര നഗരസഭയിലെ മമ്പള്ളി വാര്‍ഡ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കിണറുള്ള പറമ്പത്ത് മുരളീധരന്‍(65) എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ എന്‍ജിനീയറിങ് കോളജില്‍ നിന്ന് ചീഫ് ലൈബ്രേറിയനായി റിട്ടയര്‍ ചെയ്ത ഉമ്മര്‍കുട്ടിക്ക് ഒരാഴ്ചയിലേറെയായി പനിയുണ്ടായിരുന്നു. ഭാര്യ: ഖമറുന്നിസ. മക്കള്‍: ലത്തീഫ് (ദുബൈ),റഹ്മ (ചെന്നൈ),അനീന. സഹോദരങ്ങള്‍: കുഞ്ഞിബാവ, മുഹമ്മദ് കുട്ടിബാവാസ്, ആസിയ, പരേതരായ പരീക്കുട്ടി, കുഞ്ഞാത്തുട്ടി.
മില്ലിലെ സുരക്ഷാ ജീവനക്കാരനായ മകനടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചന്ദ്രന്‍ നായരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ:സരസ്വതി. മക്കള്‍: സത്യശേഖരന്‍, സന്തോഷ്, ദേവി. മരുമക്കള്‍: ഉദയ, ബിന്ദു, ഉണ്ണിക്കൃഷ്ണന്‍.രവീന്ദ്രന്‍ ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ആദ്യകാല തെങ്ങുകയറ്റതൊഴിലാളിയും പറമ്പില്‍ബസാറിലെ വ്യാപാരിയുമായിരുന്നു. ഭാര്യ: വസുമതി. മക്കള്‍: പ്രഭിലാഷ്, പ്രഷീത, ഷിഷിയ. മരുമക്കള്‍: വിനോദ് കുമാര്‍, പ്രജീഷ്, ജിഷ.
വര്‍ഗീസ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പാലിയേക്കര മേല്‍പ്പാലത്തിന് താഴെ നാളികേരവും ചവിട്ടിയും വില്‍ക്കുന്നയാളാണ് വര്‍ഗീസ്. അബൂബക്കര്‍ ഫോര്‍ട്ട് റോഡില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്‍ നടത്തി വരികയായിരുന്നു. പരേതരായ ഉക്കാസ് അബ്ദുല്ല, ബീഫാത്തിമ എന്നിവരുടെ മകനാണ്.
ഭാര്യ: പി.സൈഫുന്നിസ. മക്കള്‍: ഫാത്തിമ ജുമാന,അബ്ദുല്‍ ജാബിര്‍,ആയിഷ ജാഫിദ. മരുമക്കള്‍: സാജിദ്,സിദ്ധിഖ്.സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, ശംസുദ്ദീന്‍, ഖദീജ, മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍.
മുരളീധരന്‍ ഇന്നലെ വൈകീട്ടാണ് മരിച്ചത്.
ഭാര്യ: ഷൈലജ (റിട്ട. ഹെഡ് നഴ്‌സ്, വടകര ജില്ലാ ആശുപത്രി ) മക്കള്‍: അവിനാഷ്,അഭിലാഷ്. മരുമകള്‍: ജെല്‍വ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."