ഊര്‍ജസംരക്ഷണത്തിന് മാതൃകയായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്
ഇരിഞ്ഞാലക്കുട: ഊര്‍ജസംരക്ഷണത്തിന് മാതൃകയായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് സൗരോര്‍ജ വൈദ്യൂതിയിലേയ്ക്ക് മാറി.
കോളജിലെ വൈദ്യുതി ഉപയോഗം ഇനി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ വൈദ്യുതിയില്‍ ആകും. സൗരോര്‍ജ വൈദ്യൂതിയുടെ പ്രവര്‍ത്തനം കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന് നിര്‍വഹിച്ചു. കോളജ് മാനേജര്‍ ജേക്കബ് ഞെരിഞ്ഞാമ്പിളളി, പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പാല്‍മാരായ ഫാ. ജോയ് പീണിക്കപറമ്പില്‍, ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, പ്രൊഫ. വി.പി ആന്റോ എന്നിവര്‍ സംസാരിച്ചു.നൂറുകിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യൂതി പദ്ധതിയാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ കോളജിന്റെ വൈദ്യുതി ഉപയോഗത്തിന്റെ നൂറുശതമാനവും ഉപയോഗിക്കുക സൗരോര്‍ജ വൈദ്യുതിയിലായിരിക്കും. കൂടാതെ മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേയ്ക്ക് നല്‍കും.
ഇരിഞ്ഞാലക്കുട വൈദ്യൂത വകുപ്പ് സെക്ഷന്‍ കീഴില്‍ വരുന്ന ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത പദ്ധതിയാണ് ക്രൈസ്റ്റ് കോളജിലേത്. കേന്ദ്ര ഗവണ്മെന്റിന്റെയും അനര്‍ട്ടിന്റെയും സഹായത്തോടെ 68 ലക്ഷം രൂപ ചെലവിലാണ് കോളജില്‍ സൗരോര്‍ജ വൈദ്യുത പദ്ധതി നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."