ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ഇയാളില്‍ നിന്നും അയ്യായിരത്തോളം രൂപയും തോക്കും പിടിച്ചെടുത്തു.
പള്ളിമുക്ക് ഐക്യനഗര്‍ കൊച്ചുമുണ്ടയ്യം വീട്ടില്‍ റിയാസ്(30) ആണ് പ്രത്യേക ഷാഡോസംഘത്തിന്റെ വലയിലായത്. കൊല്ലം ബീച്ചില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ഥികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തെങ്കാശിയില്‍ നിന്നും മൊത്തമായി എത്തിക്കുന്ന കഞ്ചാവ് അഞ്ഞൂറ് രൂപ നിരക്കിലുള്ള ചെറിയ പൊതികളാക്കിയാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. അയത്തില്‍ ഭാഗത്ത് ഒരു വാടകവീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ സംഘം ഈ സ്ഥലം രഹസ്യമായി നരീക്ഷിച്ച് വരികയായിരുന്നു. ഇന്‍സ്റ്റാള്‍മെന്റിന്റെ കച്ചവടം നടത്തുന്നതിന്റെ മറവില്‍ ഇയാള്‍ വന്‍തോതില്‍ കഞ്ചാവ് വിതരണം ചെയ്യുന്നതായി അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.
കഞ്ചാവ് വില്‍പ്പനക്കിടെ പിടികൂടാന്‍ ശ്രമിച്ചാല്‍ ഭയപ്പെടുത്തി രക്ഷപ്പെടാനാണ് തോക്ക് കൈവശം കൊണ്ടുനടക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇയാളുടെ കഞ്ചാവ് വിതരണ ശൃംഖലയിലുള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതായും അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യന്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."