രാജ്യത്തിനായി 101 ഗോള്‍ സ്വന്തമാക്കി ക്രിസ്റ്റിയാനോ
ലിസ്ബണ്‍: ക്ലബ് ഫുട്‌ബോളില്‍ സ്വപ്ന തുല്യമായ നേട്ടം കൈവരിച്ച് മുന്നേറുന്ന ക്രിസറ്റിയാനോ റൊണാള്‍ഡോ രാജ്യന്തര മത്സരത്തിലും പുതിയ നാഴികക്കല്ലുകള്‍ പിന്നിടുന്നു. കഴിഞ്ഞ ദിവസം രാജ്യന്തര മത്സരത്തില്‍ 101 ഗോള്‍ എന്ന നേട്ടമാണ് ക്രിസറ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. യുവേഫാ നാഷന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്വീഡനെതിരേ ഗോള്‍ സ്വന്തമാക്കിയതോടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ 101 ഗോള്‍ എന്ന നേട്ടം സ്വന്തമാക്കിയത്. യൂറോപ്പില്‍ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകള്‍ നേടുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍സ്‌കോറര്‍ ആയ റൊണാള്‍ഡോ 165 മത്സരങ്ങളില്‍ നിന്നാണ് 101 ഗോള്‍ നോട്ടത്തില്‍ എത്തിയത് .
യൂറോപ്പില്‍ ഹംഗറിയുടെ ഇതിഹാസ താരം പുഷ്‌കാസ് നേടിയ 84 ഗോളുകള്‍ ആണ് റൊണാള്‍ഡോക്ക് പിറകിലുള്ളത്. അന്താരാഷ്ട്ര ഗോളുകളുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റൊണാള്‍ഡോയ്ക്ക് മുന്നില്‍ ഇനി ആകെ ഉള്ളത് ഇറാന്‍ ഇതിഹാസം അലി ദെയിയാണ്. അലി 109 ഗോളുകളാണ് രാജ്യത്തിന് വേണ്ടി നേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്വീഡനെതിരേയുള്ള മത്സരത്തില്‍ സുന്ദരമായ ഗോളുകളായിരുന്നു ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്. 45ാം മിനുട്ടിലും 72ാം മിനുട്ടിലുമായിരുന്നു ക്രിസ്റ്റിയാനോയുടെ സൂപ്പര്‍ ഗോളുകള്‍ പിറന്നത്. പരുക്ക് കാരണം താരം ക്രൊയേഷ്യക്കെതിരേയുള്ള ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല.
ഫ്രാന്‍സിന് ജയം,
ഇംഗ്ലണ്ടിന് സമനില
ലണ്ടന്‍: നാഷന്‍സ് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രാന്‍സ് 4-2 ക്രൊയേഷ്യയെ തകര്‍ത്തു. അന്റോയിന്‍ ഗ്രിസ്മാന്‍ (43), ഡൊമനിക് ലിവോകാവിച്ച് (സെല്‍ഫ് 46), ഡയോട്ട് (65), ഒലിവര്‍ ജിറൂദ്(77) എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയത്. ലോറന്‍ (16), ജോസിഫ് ബ്രകലോ (55) എന്നിവര്‍ ക്രൊയേഷ്യക്ക് വേണ്ടിയും ഗോള്‍ സ്വന്തമാക്കി. ഡന്‍മാര്‍ക്ക് ഇംഗ്ലണ്ടിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി.
5-1 എന്ന സ്‌കോറിന് ബെല്‍ജിയം ഐസ്ലന്‍ഡിനെ പരാജയപ്പെടിത്തി. അലക്‌സ് വിസില്‍ (13), ബാദുഷായി (17), (69), ഡ്രൈസ് മെന്റന്‍സ് (50), യെറിം ഡോകു (79) എന്നിവരാണ് ബെല്‍ജിയത്തിന് വേണ്ടി ഗോള്‍ നേടിയത്. 1-0 ത്തിന് അസര്‍ബൈജാന്‍ സൈപ്രസിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിന് മോണ്ടിനെഗ്രോ ലക്‌സംബര്‍ഗിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിന് ലിച്ചന്‍സ്‌റ്റൈന്‍ സാന്മാരിയോയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."