ഇന്ത്യ- ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
തെഹ്‌റാന്‍: ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തെഹ്‌റാനില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സഹായത്തോടെ നിര്‍മാണം പുരോഗമിക്കുന്ന ചബഹാര്‍ തുറമുഖ പദ്ധതിയും അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും ചര്‍ച്ചയില്‍ വിഷയമായി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം കഴിഞ്ഞ് രണ്ടു ദിവസത്തിനകം വിദേശകാര്യമന്ത്രി കൂടി ഇറാനിലെത്തിയതിന് വലിയ നയതന്ത്ര പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. ചൈന ഇറാനുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ രണ്ടു മന്ത്രിമാര്‍ ഇറാനിലെത്തിയത്.
ചബഹാര്‍ തുറമുഖ പദ്ധതിക്ക് ഈവര്‍ഷത്തെ ബജറ്റില്‍ ഇന്ത്യ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇറാനുമേല്‍ യു.എസ് ഉപരോധമുണ്ടെങ്കിലും ഈ പദ്ധതിയെ അതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവംബറില്‍ നടക്കുന്ന യു.എസ് തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയാണെങ്കില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ എടുത്തുകളയാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ തന്നെ നവംബറിനു ശേഷമേ ഈ പദ്ധതിക്കായി കൂടുതല്‍ തുക വിനിയോഗിക്കണോ എന്ന് ഇന്ത്യ തീരുമാനിക്കൂ. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലേറുന്നതിനെ ഇന്ത്യയും ഇറാനും ഒരേപോലെ ഭയപ്പെടുന്നുണ്ട്. ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധവും വ്യാപാരവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഇറാന്‍ വിദേശകാര്യമന്ത്രി ദാരിഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."