HOME
DETAILS
MAL
ടാറ്റ കൊവിഡ് ആശുപത്രി: പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെ ഉദാത്ത മാതൃകയെന്ന് മുഖ്യമന്ത്രി
backup
September 09 2020 | 19:09 PM
തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ചുനല്‍കിയ കൊവിഡ് ആശുപത്രി പൊതു,സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്ത മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കാസര്‍കോട് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് നിര്‍മിച്ച കൊവിഡ് ആശുപത്രി സമുച്ചയ കൈമാറ്റ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആശുപത്രി ജില്ലയില്‍ തന്നെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ആവശ്യമായ അഞ്ചേക്കര്‍ ഭൂമി ആഴ്ചകള്‍ക്കുള്ളിലാണ് കൈമാറിയത്. 60 കോടി രൂപ ചെലവഴിച്ചാണ് കൊവിഡ് ആശുപത്രി നിര്‍മിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."