'പാസഞ്ചര്‍ മെമു സര്‍വിസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം'
കോഴിക്കോട്: കേരളത്തിനകത്ത് യാത്രയ്ക്ക് അത്യാവശ്യക്കാര്‍ ആശ്രയിക്കുന്ന ട്രെയിനായ ജനശതാബ്ദിയും വേണാടും മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടും പാസഞ്ചര്‍ മെമു സര്‍വിസ് ആരംഭിക്കാന്‍ നാളിതുവരെ ചീഫ് സെക്രട്ടറി റെയില്‍വേയ്ക്ക് അനുമതി നല്‍കിയിട്ടില്ല.
കൊവിഡ് മൂലം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിലും സുരക്ഷിതമായും തീവണ്ടി യാത്രയ്ക്കുള്ള ശ്രമങ്ങളാണ് ഭരണപ്രതിപക്ഷങ്ങള്‍ മുന്‍ഗണന കൊടുക്കേണ്ടതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി, റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്മാന്, കേരള മുഖ്യമന്ത്രി, ജനപ്രതിനിധികള്‍ എന്നിവര്‍ക്കും ഇ മെയില്‍ സന്ദേശം അയച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ദേശീയ ചെയര്മാന് ഡോക്ടര്‍ എ വി അനൂപും വര്‍ക്കിംഗ് ചെയര്മാന് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിയും കേരള ഘടകം ഭാരവാഹികളായ അഡ്വക്കേറ്റ് എം.കെ അയ്യപ്പന്, പ്രൊഫ.ഫിലിപ്പ് കെ.ആന്റണി, പി. ഐ അജയന്, ടി.പി വാസു എന്നിവര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."