മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന് റോഡ്: നഗരസഭാധികൃതര്‍ മുഖ്യമന്ത്രിയെ കാണും
മട്ടന്നൂര്‍:നഗരത്തിലെ മിനി ബൈപ്പാസ് റോഡാക്കി മാറ്റാന്‍ നഗരസഭ തീരുമാനിച്ച മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന്, ബസ്സ്സ്റ്റാന്റ് ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ നഗരസഭാധികൃതര്‍ മുഖ്യമന്ത്രിയെ നേരില്‍ കാണും. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വെ നടപടികളുമായി നഗരസഭ മുന്നോട്ടുപോയപ്പോള്‍ പൊലിസ് ക്വാര്‍ട്ടേഴ്സിന്റെ സുരക്ഷിതത്വമുന്നയിച്ച് പൊലിസ് തുടര്‍ നടപടികള്‍ തടഞ്ഞിരുന്നു. പിന്നീട് വിവാദമാവുകയും നഗരസഭയും പൊലിസും തമ്മില്‍ ഉടക്കുകയും ചെയ്തതിനെതുടര്‍ന്ന് പിന്നീട് പദ്ധതിതന്നെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. വീണ്ടും ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോഴാണ് ഈ ആവശ്യം ഉയര്‍ന്നത്. കണ്ണൂര്‍ റോഡില്‍ നിന്ന് സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെയാണ് മിനി ബൈപ്പാസ് നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനം. ഇതിനായി സ്വകാര്യവ്യക്തികള്‍ നഗരസഭക്ക് സ്ഥലം വിട്ടുനല്‍കാനും തിരുമാനിച്ചിരുന്നു. ഈ റോഡ് യാഥാര്‍ഥ്യമായാല്‍ മട്ടന്നൂര്‍ ഗവ ആശുപത്രിയിലേക്കും യു.പി.സ്കൂളിലേക്കും എളുപ്പം എത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."