ചൈന പിന്മാറ്റത്തിന് തയാറാവണമെന്ന് ഇന്ത്യ
മോസ്കോ: ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ മോസ്കോവില്‍ കൂടിക്കാഴ്ച നടത്തി. റഷ്യ-ഇന്ത്യ-ചൈന(റിക്) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീയും പ്രത്യേക ചര്‍ച്ച നടത്തിയത്.
യോഗത്തില്‍ അതിര്‍ത്തിയില്‍ പിന്മാറ്റത്തിന് ചൈന തയാറാവണമെന്നും തദ്സ്ഥിതി പുനസ്ഥാപിക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്്മൂദ് ഖുറൈശിയെ കണ്ട ശേഷമാണ് വാങ് യീ ജയശങ്കറിനെ കാണാനെത്തിയത്.
ഉച്ചയ്ക്ക് ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷനിലെ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ-ചൈന-പാക് മന്ത്രിമാരും പങ്കെടുത്തിരുന്നു.
തുടര്‍ന്ന് റഷ്യ മുന്‍കൈയെടുത്ത് റഷ്യ-ഇന്ത്യ-ചൈന(റിക്) വിദേശകാര്യമന്ത്രിമാരുടെ സംയുക്ത യോഗവും നടത്തി. അതേസമയം പാക് വിദേശകാര്യമന്ത്രിയെ ജയശങ്കര്‍ അഭിവാദ്യം ചെയ്യാതിരുന്നത് ശ്രദ്ധേയമായി.
അതിനിടെ അതിര്‍ത്തിയില്‍ ഇന്ത്യ സൈനികരെ വിന്യസിച്ച ഭാഗത്തേക്ക് കയറാന്‍ ചൈനീസ് സേന ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഫിങ്ഗര്‍ 4ലും പാങ്ഗോങ്ങിലും ചൈനീസ് സേന നിലയുറപ്പിച്ച കേന്ദ്രങ്ങള്‍ കാണാവുന്ന ഉയരത്തില്‍ ഇന്ത്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. റഷ്യയുടെ നേതൃത്വത്തിലുള്ള നയതന്ത്രനീക്കങ്ങള്ക്കിടെ ഇന്നലെയും അതിര്‍ത്തിയില്‍ ബ്രിഗേഡിയര്‍ തല കൂടിക്കാഴ്ച നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."