HOME
DETAILS
MAL
സിയാല്‍ വാര്‍ഷിക പൊതുയോഗം 27ന്
backup
August 31 2018 | 23:08 PM
നെടുമ്പാശ്ശേരി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) 24 ാം വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 27ന് രാവിലെ 11ന് എറണാകുളം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ ചേരും. സിയാല്‍ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനാകും.
2017-18 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. ഓഹരി ഉടമകള്‍ക്കുള്ള 25 ശതമാനം ലാഭവിഹിതം യോഗത്തില്‍ പ്രഖ്യാപിച്ച് അംഗീകാരം വാങ്ങും. കാലാവധി തീരുന്ന ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. ടി.എം തോമസ് ഐസക്, മാത്യു ടി. തോമസ് എന്നീ മന്ത്രിമാരുടെ പുനര്‍നിയമനവും യോഗം അംഗീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."