വെള്ളിക്കിലുക്കം
ജക്കാര്‍ത്ത: ഏഷ്യന്‍ വസന്തം അവസാനിക്കാന്‍ ഇനി രണ്ടുനാള്‍ മാത്രം. ഗെയിംസിന്റെ 13ാം ദിനമായ ഇന്നലെ ഇന്ത്യ രണ്ട് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി.
വനിതാ ഹോക്കിയിലും വനിതാ പായ്വഞ്ചിയോട്ടം 49എര് എഫ്.എക്സ് ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. പായ്വഞ്ചിയോട്ടത്തില് ഇന്ത്യ മൂന്നു മെഡലുകളാണ് സ്വന്തമാക്കിയത്. വനിതകളുടെ ടീം ഇനമായ 49എര് എഫ്.എക്സില്‍ വര്‍ഷ ഗൗതം, ശ്വേത ഷെര്‍വെഗര്‍ എന്നിവരടങ്ങിയ ടീം വെള്ളി നേടി. ഓപണ്‍ ലേസര്‍ ഇനത്തില്‍ ഹര്‍ഷിത തൊമാര്‍ വെങ്കലവും പുരുഷന്മാരുടെ ടീം ഇനത്തില്‍ വരുണ്‍ താക്കര്‍, കെ.സി ഗണപതി എന്നിവരടങ്ങിയ ടീം വെങ്കലവും നേടി. കൂടാതെ, സ്ക്വാഷ് പുരുഷന്മാരുടെ ടീം ഇനത്തിലും ഇന്ത്യ വെങ്കലം നേടി. സെമിയില്‍ ഹോങ്കോങ്ങിനോട് തോറ്റതോടെയാണ് ഇന്ത്യ വെങ്കലത്തില്‍ ഒതുങ്ങിയത്. അതേസമയം, വനിതകളുടെ ടീം ഫൈനലില്‍ പ്രവേശിച്ചു. ബോക്സിങ്ങില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന വികാസ് കൃഷന് സെമിയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഒരു വെങ്കലവും ഗെയിംസിന്റെ പതിമൂന്നാം ദിനം ഇന്ത്യയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 65 ആയി. 13 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ബോക്സിങ് 49 കി.ലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം അമിത് ഫൈനലില്‍ കടന്നിട്ടുണ്ട്. ഈ ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണമോ വെള്ളിയോ ലഭിക്കും. ഫിലിപ്പൈന്‍ താരത്തെ പരാജയപ്പെടുത്തിയാണ് അമിത് ഫൈനലിലെത്തിയത്. ഫൈനലില്‍ ഉസ്ബക്കിസ്ഥാന് താരം ഹസന്‍ബോയ് ദസ്മറ്റോവാണ് എതിരാളി. പുരുഷന്മാരുടെ 3മീറ്റര്‍ സ്പ്രിങ്ബോര്‍ഡ് ഡൈവിങ് ഫൈനലില്‍ ഇന്ത്യന്‍ താരം രാമാനന്ദ ശര്‍മ ഏറ്റവും അവസാനക്കാരനായാണ് ഫിനിഷ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."