HOME
DETAILS

നഗരശുചീകരണ പദ്ധതി: ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ നഗരം സന്ദര്‍ശിച്ചു യു.ഡി.എഫ് ബഹിഷ്‌കരിച്ചു

  
backup
July 22 2016 | 00:07 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4

കാഞ്ഞങ്ങാട്: നഗരം ശുചിയാക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ തയാറാക്കുന്നതിനു വേണ്ടി സംസ്ഥാന ശുചിത്വ മിഷന്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ ഇന്നലെ കാഞ്ഞങ്ങാട്ടെത്തി. എന്നാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍, നഗര ഭരണ സമിതി അംഗങ്ങള്‍ എന്നിവരെ അനുഗമിക്കുന്നത് യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.
നഗരഭരണം എല്‍.ഡി.എഫ് നേതൃത്വത്തില്‍ തുടങ്ങിയതോടെ തന്നെ ചെയര്‍മാന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും നഗരസഭാ യോഗത്തിലോ ബന്ധപ്പെട്ട സ്ഥിരം സമിതിയിലോ അറിയിക്കാതെപല പദ്ധതികളും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കൊണ്ടാണ് തങ്ങള്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശന ചടങ്ങില്‍ പങ്കെടുക്കാത്തതെന്നു യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
ശുചിത്വ മിഷന്‍ ഉന്നത ഉദ്യോഗസ്ഥരായ ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് ഡോ.ജോഷി,പ്രോഗ്രാം ഓഫിസര്‍ ജ്യോതിഷ്,സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് രഞ്ജു ആര്‍.പിള്ള, ഓളിഡ് വെയ്സ്റ്റ് എക്‌സ്‌പെര്‍ട്ട് വിസായി എന്നിവരാണ് നഗരത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക പഠനം നടത്തുന്നതിന് വേണ്ടി ഇന്നലെ കാഞ്ഞങ്ങാട്ടെത്തിയത്.
മത്സ്യമാര്‍ക്കറ്റ്,റെയില്‍വെ സ്റ്റേഷന്‍ പരിസരം,ജില്ലാ ആശുപത്രി,നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍,തീരദേശ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, കൗണ്‍സലര്‍മാര്‍, നഗരസഭാ ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു. ഉച്ചക്ക് ശേഷം പൊതു ജനങ്ങളുമായും നഗരസഭാ അംഗങ്ങളുമായും ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ സംവാദത്തില്‍ നിന്നും യു.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നു.
നഗരസഭയില്‍ പല പ്രവര്‍ത്തികളും യോഗത്തില്‍ വെക്കാതെയും അംഗങ്ങള്‍ അറിയാതെയും നടപടിക്രമണങ്ങള്‍ പാലിക്കാതെയുമാണ് നടത്തുന്നതെന്ന് യു.ഡി.എഫ് നേതാക്കളായ കെ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ കല്ലൂരാവി, എം.പി ജാഫര്‍, എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago