HOME
DETAILS

ഇസ്‌ലാം പ്രതിയാക്കപ്പെടുന്നതിന്റെ രാഷ്ട്രീയം

  
backup
September 10 2020 | 22:09 PM

islam-prathiyakkapedunnathinte-polittical-2020

ഒരു അധ്യയനവര്‍ഷാരംഭം. അമേരിക്കന്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയം. കുട്ടികളും അധ്യാപകരും പരിചയപ്പെട്ടുവരുന്നതേയുള്ളൂ. ക്ലാസിലെത്തിയ ചരിത്രാധ്യാപകന്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഒരു പ്രൊജക്ട് നല്‍കി. ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തൊട്ടടുത്ത് ഒരു മസ്ജിദ് സ്ഥാപിക്കുകയാണെന്ന് സങ്കല്‍പിച്ച് അതിനെ കുറിച്ച് ഒരു വിവരണം തയാറാക്കുകയും ഇസ്‌ലാം, തീവ്രവാദം, ഹൈജാക്കര്‍, ഇസ്‌ലാമിസ്റ്റ് തുടങ്ങിയ സംജ്ഞകളെ ബന്ധപ്പെടുത്തി കുറിപ്പെഴുതാനും ആവശ്യപ്പെട്ടു. സാമൂഹിക പശ്ചാത്തലങ്ങളൊന്നും നല്‍കാതെയുള്ള ഈ ആക്ടിവിറ്റിയില്‍ കുട്ടികള്‍ക്ക് അസ്വസ്ഥത തോന്നി. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണെന്ന് ദ്യോതിപ്പിക്കുന്ന അധ്യാപകന്റെ ഈ സമീപനം ക്ലാസിലെ മുസ്‌ലിം വിദ്യാര്‍ഥികളെ മാനസികമായി പ്രയാസപ്പെടുത്തുമെന്ന് മറ്റു വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു. അവര്‍ മുസ്‌ലിം കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. രക്ഷിതാക്കളോട് കൂടിയാലോചിച്ച് പഠനമുറികളിലെ വംശീയ അധിക്ഷേപങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ കൈകോര്‍ത്തു. അധ്യാപകന് ക്ഷമാപണം നടത്തേണ്ടി വന്ന ഈ സംഭവം മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ആഗോളതലത്തില്‍ അനുദിനം ഇസ്‌ലാം മതത്തിന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയെ ഇസ്‌ലാംപേടി സൃഷ്ടിച്ച് പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യവും സമാധാനവും മുഖമുദ്രയായിട്ടുള്ള ഒരു മതത്തിനു ഭീകരതയുടെ പരിവേഷം നല്‍കി വിഭിന്നങ്ങളായ പേരുകളില്‍ മുഖംമൂടി സംഘടനകളെ സൃഷ്ടിച്ച് കിരാത തേര്‍വാഴ്ചകളിലൂടെ മതത്തെ പ്രതിക്കൂട്ടിലാക്കാന്‍ വലിയ ആസൂത്രണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11നു നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം മുസ്‌ലിം ഭീകരതയുടെ പേരില്‍ വച്ചുകെട്ടപ്പെട്ടതായിരുന്നെങ്കിലും അതിന്റെ പിന്നിലെ സിയോണിസ്റ്റ് ബ്രൈന്‍ വെളിച്ചത്തായതോടെ ഇസ്‌ലാം യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രവും പഠനവിഷയവുമായി മാറുന്നതും അത് ഇസ്‌ലാമിനു ശക്തമായ വേരോട്ടം നല്‍കുന്നതില്‍ സ്വാധീനം ചെലുത്തുന്നതുമാണ് ലോകം കണ്ടത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ മാത്രമായിട്ടേയുള്ളൂ ഇസ്‌ലാം ഭീതി വ്യാപകമാവാന്‍ തുടങ്ങിയിട്ട്. 1980കള്‍ക്ക് അപ്പുറത്തേക്ക് ഇസ്‌ലാമിക ഭീകരതയുടെ വേരുകള്‍ കണ്ടെത്താനാവില്ല. എണ്‍പതുകളില്‍ സോവിയറ്റ് അധിനിവേശത്തിനെതിരേ അമേരിക്ക സംഘടിപ്പിച്ച അഫ്ഗാന്‍ 'ജിഹാദി'നപ്പുറം 'ഇസ്‌ലാമിക ഭീകരത'യ്ക്ക് ചരിത്രമില്ലെന്നതാണ് സത്യം. ശീതസമരാന്ത്യത്തോടെ സോവിയറ്റ് 'ശല്യം' കൂമ്പടഞ്ഞിരുന്നു. ലോകത്തിലെ ഒരേയൊരു സൂപ്പര്‍ പവറായി കളത്തില്‍ അമേരിക്ക മാത്രമായി. പാശ്ചാത്യന്‍ രാഷ്ട്രീയവ്യവസ്ഥയുടെ ഏറ്റവും അപകടകരമായ സ്വഭാവസവിശേഷതകളിലൊന്ന് ശത്രുവിനെ നിര്‍മിക്കുക എന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ശീതസമരാന്ത്യം വരെ സോവിയറ്റ് യൂണിയനായിരുന്നു അമേരിക്ക ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ച ശത്രു. പില്‍ക്കാലത്ത് അമേരിക്കയുടെ ശത്രുപട്ടികയില്‍ ഇടം പിടിച്ച 'ഇസ്‌ലാമിക ഭീകരത'യുടെ പൂര്‍വരൂപങ്ങളെ അന്നവര്‍ ലോകത്തിനു പരിചയപ്പെടുത്തിയത് അമേരിക്കയുടെ സ്ഥാപിത പിതാക്കന്മാരുടെ സന്മാര്‍ഗ സമന്മാരായിട്ടായിരുന്നു. സോവിയറ്റ് യൂണിയനെതിരെയുള്ള ഒരു നിരുപാധിക സഖ്യകക്ഷിയായി ഭീകരതയുടെ പൂര്‍വരൂപങ്ങളെ നിര്‍മിച്ചതും വളര്‍ത്തിയതും അമേരിക്കയായിരുന്നു. ഭീകരവാദികള്‍ക്ക് സുരക്ഷിത സങ്കേതമായി നിലവില്‍ ഇസ്‌ലാം മാത്രം അവതരിപ്പിക്കപ്പെടുകയാണ്. ഭീകരത എന്നാല്‍ ഇസ്‌ലാമെന്ന വിധം പ്രചരിപ്പിക്കപ്പെടുമ്പോള്‍ യഥാര്‍ഥ ഭീകരരുടെ നേരെ ഇവിടെ ടോര്‍ച്ചടിക്കപ്പെടുന്നില്ല.

കമ്യൂണിസത്തിന്റെയും സോവിയറ്റ് യൂണിയന്റെയും പതനത്തിനുശേഷം മുതലാളിത്ത മേല്‍ക്കോയ്മയ്ക്ക് വഴങ്ങാന്‍ വിസമ്മതിച്ചുനില്‍ക്കുന്ന ഏകശക്തി ഇസ്‌ലാമായതിനാല്‍ ചാവേര്‍ ആക്രമണത്തെ കരുവാക്കി അതിനെ തളര്‍ത്താന്‍ അമേരിക്കയും കൂട്ടാളികളും ശ്രമിച്ചു. ഈ സാഹചര്യം ഇസ്‌ലാമിന്റെ ശത്രുക്കള്‍ ശരിക്കും ഉപയോഗപ്പെടുത്തി. എല്ലാ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്റെ പേരില്‍ ചാര്‍ത്തപ്പെട്ടു. ഇവരുടെ ശക്തമായ ദുര്‍പ്രചാരണങ്ങള്‍ കൊണ്ടു തൊപ്പിയും താടിയുംവച്ച മുസ്‌ലിമിനെ കണ്ടാല്‍ സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥ വന്നു. ലോകമാകെ ഇസ്‌ലാം ഭീതി വളര്‍ന്നു. 'എല്ലാ മുസ്‌ലിംകളും ഭീകരരല്ല. എന്നാല്‍ ഭീകരരൊക്കെയും മുസ്‌ലിംകളാണ്' എന്ന പ്രസ്താവനയ്ക്ക് വന്‍ പ്രചാരം കിട്ടി. എല്ലാ മുസ്‌ലിംകളെയും സൂക്ഷിച്ചു കൊള്ളുക എന്നൊരു മുന്നറിയിപ്പായിരുന്നു ഇത് ലോകത്തിനു നല്‍കിയ സന്ദേശം.

ലിബിയയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ തടവുകാരുടെ ഘാതകരെപ്പറ്റി പരാമര്‍ശിക്കവെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു: 'അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മതപരമായ നിയമസാധുത നല്‍കാന്‍ നാം തയാറല്ല. അവര്‍ മതനേതാക്കളല്ല; ഭീകരവാദികളാണ്. മതങ്ങളൊന്നും തന്നെ ഭീകരതയുടെ ഉത്തരവാദികളല്ല. ഭീകരതക്കും കലാപങ്ങള്‍ക്കുമെല്ലാം ഉത്തരവാദികള്‍ ജനങ്ങളാണ്' (ഠവല കിറലുലിറലി,േ 2015 എലയൃൗമൃ്യ 18). ഐ.എസ്.ഐ.എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത നരനായാട്ട് ഇസ്‌ലാമിന്റെ പേരില്‍ കെട്ടിവയ്ക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. 'നാം യുദ്ധം ചെയ്യുന്നത് ഇസ്‌ലാമിനെതിരിലല്ല; ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനിച്ച് വികലമാക്കുന്നവര്‍ക്കെതിരിലാണ് നമ്മുടെ യുദ്ധം'. 'ഇസ്‌ലാമിനെതിരേ പുതിയൊരു കുരിശുയുദ്ധം പ്രഖ്യാപിക്കുകയാണ് നാം' എന്ന ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ പ്രഖ്യാപനത്തില്‍ നിന്നുള്ള നയപരമായ അയവായാണ് ഒബാമയുടെ വാക്കുകളെ ലോകം കണ്ടത്. എന്നാല്‍ യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ആ പ്രതീക്ഷകള്‍ക്കുമേല്‍ മങ്ങലേല്‍ക്കുകയായിരുന്നു. മുസ്‌ലിം വിരുദ്ധത ട്രംപിന്റെ മുഖമുദ്രയായിരുന്നു.
വിശുദ്ധ ഇസ്‌ലാമിന്റെ വളര്‍ച്ച തങ്ങളെ ബാധിക്കുമോ എന്ന് പേടിസ്വപ്നം കാണുന്നവര്‍ സ്വീകരിക്കുന്ന നിലപാടാണ് ആടിനെ പട്ടിയാക്കുക എന്ന് പറയുന്ന പോലെ ഇസ്‌ലാമിനെ ഭീകര മുദ്രയടിക്കാന്‍ കാണിക്കുന്ന ഭഗീരഥ യത്‌നങ്ങള്‍. അതിനിടയിലും വംശവെറിയുടെ പേരില്‍ ഉടലെടുത്ത കിരാത മര്‍ദനങ്ങളും അതുളവാക്കിയ കലാപാന്തരീക്ഷവും ഈ കൊവിഡ് കാലത്ത് പ്രത്യേകിച്ചും അമേരിക്കയുടെ ഉറക്കം കെടുത്തുകയും മാനവികതയുടെ മഹോന്നതമായ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിന്റെ മനോഹാരിത ഏറെ പ്രചാരം നേടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

'ലാ ഇലാഹ ഇല്ലല്ലാഹ്' അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് സത്യസാക്ഷ്യം വഹിക്കുന്നതിലൂടെ ഒരു മനുഷ്യന്‍ സംസ്‌കരിക്കപ്പെടുകയാണ്. ഉള്ളം ശുദ്ധീകരിക്കപ്പെടുകയാണ്. സര്‍വശക്തനായ അല്ലാഹുവിന് തന്നെ സമര്‍പ്പിക്കുന്നതിലൂടെ പിന്നെ അവനു രണ്ടു മുഖമില്ല. സ്വകാര്യവും പരസ്യവും എന്ന വ്യത്യാസമില്ല. അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിന്നോ നിയന്ത്രണത്തില്‍ നിന്നോ സ്വതന്ത്രനാണെന്ന് കരുതില്ല. പ്രപഞ്ച നാഥന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തലാണ് ഉത്തരവാദിത്തമെന്ന ബോധ്യം ഖുര്‍ആനിനൊപ്പം, പ്രവാചകാധ്യാപനങ്ങളോടൊപ്പം ചരിക്കാന്‍ അവനെ പര്യാപ്തനാക്കുന്നു. മാനവിക മൂല്യങ്ങളുടെ അത്യുദാത്തസരണിയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.
വിധേയത്വം ആത്മാര്‍ഥമായി അല്ലാഹുവിനു മാത്രമാക്കി ഋജുമാനസരായി അവനെ ആരാധിക്കാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കുവാനുമേ അവര്‍ അനുശാസിക്കപ്പെട്ടിട്ടുള്ളൂ. അതത്രെ നേരായ മതം (അല്‍ ബയ്യിന: 5).

നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. വന്നുഭവിക്കുന്ന വിഷമങ്ങളില്‍ ക്ഷമിക്കുക. ദൃഢീകരിക്കേണ്ട വിഷയങ്ങളില്‍പ്പെട്ടവയാണിവ. ആഢ്യമനസ്‌കനായി ജനങ്ങളില്‍നിന്ന് മുഖം തിരിച്ചുകളയുകയോ ഭൂമിയില്‍ അഹംഭാവത്തോടെ നടക്കുകയോ അരുത് (ലുഖ്മാന്‍: 17,18). നന്മയും തിന്മയും തുല്യമാകില്ല. അത്യുത്തമമായതുകൊണ്ട് തിന്മയെ പ്രതിരോധിക്കുക (ഫുസ്സിലത്ത്: 34 ). അക്രമികള്‍ക്ക് ഒരു സഹായിയെയും ലഭിക്കുകയില്ല (അല്‍ ഹജ്ജ്: 71). മറ്റുള്ളവരെ പരിഹസിക്കരുത് (അല്‍ ഹുജുറാത്: 11). സൗമ്യമായി സംസാരിക്കുക (ത്വാഹാ: 44). മാപ്പ് നല്‍കുക (അല്‍ ആറാഫ് : 199). തുടങ്ങി സഹവര്‍ത്തിത്വത്തിന്റെയും രഞ്ജിപ്പിന്റെയും പാഠങ്ങള്‍ മാത്രമാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  12 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  12 days ago
No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  12 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  12 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  12 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  12 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago