ദുരിതാശ്വാസ പ്രവര്‍ത്തനത്തെ അവഹേളിച്ച് പോസ്റ്റ്; പൊലിസ് ഉദ്യോഗസ്ഥയുടെ സന്ദേശം വിവാദത്തില്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ വാട്സ് ആപില്‍ പോസ്റ്റിട്ട പൊലിസ് ഉദ്യോഗസ്ഥയുടെ നടപടി വിവാദത്തില്‍.
നടക്കാവ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന രീതിയിലും വാര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിയുമുള്ള വിഡിയോ ക്ലിപ്പ് പൊലിസുകാരുടെ വാട്ട്സ്ആപ് ഗ്രൂപ്പില്‍ പങ്കുവച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ ഹിന്ദുക്കളെ മാത്രമാണ് ചൂഷണം ചെയ്യുന്നതെന്നും ക്ഷേത്രങ്ങളോട് പണം നല്കാന് ആവശ്യപ്പെടുമ്പോള്‍ പള്ളികളില്‍നിന്ന് പണം നല്കാന് നിര്ദേശിച്ചില്ലെന്നുമാണ് വിഡിയോ ക്ലിപ്പിലുണ്ടായിരുന്നത്. മറ്റു ഗ്രൂപ്പുകളില്‍നിന്ന് ൈകമാറി വന്ന പോസ്റ്റാണ് ഉദ്യോഗസ്ഥയും പൊലിസ് ഗ്രൂപ്പിലിട്ട് വിവാദത്തിലായത്. സംഭവം പുറത്തായതോടെ ഉദ്യോഗസ്ഥയ്ക്കെതിരേ പൊലിസുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."