HOME
DETAILS
MAL
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
backup
September 01 2018 | 04:09 AM
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്ന വിദ്യാര്‍ഥി മരിച്ചു. നടക്കാവ് പണിക്കര്‍ റോഡ് നാലുകുടിപ്പറമ്പ് അഷ്റഫിന്റെ മകള്‍ ടി.വി ആയിഷ നഹ (14) ആണ് മരിച്ചത്. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരി ക്കെ ഇന്നലെ രാത്രി ഒന്‍പതിനാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് നഹയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും പുതിയകടവ് ഹയാത്തുല്‍ ഇസ്ലാം മദ്റസ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. മാതാവ്: ജോസിലാ ബാനു. സഹോദരന്: മിദ്ലാജ്. മയ്യിത്ത് നിസ്കാരം ഇന്നു പകല്‍ 12ന് തോപ്പയില്‍ ശ്മശാനം പള്ളിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."