യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കി റെയില്‍വേ പൊലിസ്
ഫറോക്ക്: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫിന്റെ പരിശോധന. ശ്രീലങ്കയിലെയും മഹാരാഷ്ട്രയിലെയും സ്‌ഫോടന പശ്ചാത്തലത്തില്‍ പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഫറോക്ക് പൊലിസിന്റെ സഹായത്തോടെയാണ് പരിശോധന.
ഡോഗ്, ബോംബ് സ്‌ക്വാഡുകള്‍ എന്നിവര്‍ പരിശോധനക്കായി റെയില്‍വേ സ്റ്റേഷനിലെത്തി. യാത്രക്കാരെല്ലാം ഒരുവശത്തേക്ക് മാറ്റിനിര്‍ത്തിയാണ് സംഘം പരിശോധന നടത്തിയത്. യാത്രാക്കാര്‍ക്ക് സുരക്ഷ ബോധവല്‍ക്കണം സംഘം നല്‍കി.
ട്രെയിനുകളിലും സ്റ്റേഷനുകളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകളും മറ്റും കണ്ടാല്‍ ഉടനെ പൊലിസില്‍ വിവരമറിയിക്കാനും അപരിചിതരില്‍നിന്നും ഭക്ഷണപദാര്‍ഥങ്ങള്‍ വാങ്ങി കഴിക്കരുതെന്ന മുന്നറിയിപ്പും യാത്രക്കാര്‍ക്ക് നല്‍കി. കൂടാതെ ലഘുലേഖയും അവശ്യ നമ്പറുകളടങ്ങിയ കാര്‍ഡും വിതരണം ചെയ്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എസ്.ഐ എം. അക്ബറലി, ഫറോക്ക് എസ്.ഐ മെല്‍ബിന്‍ ജോസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."