HOME
DETAILS

അന്ത്യാഭിവാദ്യങ്ങള്‍ ... അഗ്നിവേശ്

  
backup
September 11 2020 | 21:09 PM

swami-agnivesh-886810-2111

സ്വാമി അഗ്നിവേശിന്റെ മരണം അപ്രതീക്ഷിതമാണ്. അതിലേറെ അത് ആഘാതമായിരിക്കുന്നത്, ഇന്നത്തെ സംഘ്പരിവാര്‍ ഇന്ത്യയുടെ സമകാലിക പാശ്ചാത്തലത്തില്‍ തന്നെയാണ്. സംഘ്പരിവാറിനെതിരെയുള്ള ഏറ്റവും പ്രഹരശേഷിയുള്ള പ്രസ്താവനകളില്‍ ഒന്ന് അഗ്നിവേശിന്റേത് തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ ഇടയില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എത്ര സംഘ്പരിവാറുകാരുണ്ട്? അതില്‍ പങ്കാളിയായ, രക്തം കൊടുത്ത, ആയിരക്കണക്കിന്, പതിനായിരക്കണക്കിന് മുസ്‌ലിംകളുണ്ട്. ആര്‍ക്ക് കഴിയും അഗ്നിവേശിനെപ്പോലെ, ഇതു പോലെ ജ്വലന ശേഷിയുള്ള പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍. അഗ്നിവേശിനെ അനുസ്മരിക്കുമ്പോള്‍, നിരവധി ഓര്‍മകളുടെ വേലിയേറ്റമുണ്ട്, വ്യക്തിപരവും അല്ലാത്തതുമായി.


അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ പൊതുപരിപാടി, മാന്‍ഹോളില്‍വച്ച് മരിച്ച നൗഷാദിന്റെ ഓര്‍മകളെ വെള്ളാപ്പള്ളി നടേശന്‍ അപമാനിച്ചപ്പോള്‍, അതിനെതിരേ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ യോഗമായിരുന്നു. അതിന് ശേഷം, തൃപ്പൂണിത്തുറയിലെ ആര്‍.എസ്.എസ് ഘര്‍വാപസി സെന്ററിനെതിരേ നടത്തിയ മാര്‍ച്ചിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. ഹാദിയ കേസില്‍ സുപ്രിം കോടതി വിധി വന്നപ്പോള്‍, അതിലെ സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്കെതിരേ, അദ്ദേഹം സ്വന്തം ആശ്രമ പരിസരത്ത് പത്രസമ്മേളനം നടത്തി.
സ്വാമി അഗ്നിവേശ് സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച നിലപാടുകളില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ നൈരന്തര്യം എക്കാലത്തുമുണ്ടായിരുന്നു. എല്ലായിടത്തും അദ്ദേഹം മതേതര, മാനവികതയുടെ പതാക വാഹകനായിരുന്നു. അതിന്റെ ഭാഗമായി അഗ്നിവേശ് സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തെ സംഘ്പരിവാറിന്റെ നിതാന്ത ശത്രുവാക്കി. തുടര്‍ച്ചയായി നടന്ന ആക്രമണങ്ങള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. അവസാനം വരെ അദ്ദേഹം സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെയായിരുന്നു. മോദിയുടെ 'മോദിഫൈഡ് ഇന്ത്യ'യുടെ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച സന്യാസിവര്യനായിരുന്നു സ്വാമി അഗ്‌നിവേശ്.


യു.പി.എ സര്‍ക്കാരിനെതിരേ ഡല്‍ഹിയിലെ അണ്ണാഹസാരെ സമരത്തിന്റെ ഒളിയജന്‍ഡകള്‍ എല്ലാവര്‍ക്കും മുന്‍പ് മനസിലാക്കിയിരുന്നു സ്വാമി അഗ്നിവേശ്. ഫാസിസത്തിന്റെ അജന്‍ഡകളെ അക്കാലത്ത് തന്നെ മനസിലാക്കുന്നതില്‍ പ്രശാന്ത് ഭൂഷണ് പോലും പിഴച്ചുപോയപ്പോള്‍ ഒരു പടി മുന്നിലായിരുന്നു സ്വാമി അഗ്നിവേശിന്റെ സ്ഥാനം. ഡല്‍ഹിയിലെ അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധസമരം മോദിയെ അധികാരത്തിലേറ്റാനുള്ള ഗൂഢപദ്ധതിയാണെന്ന് മനക്കണ്ണില്‍ കണ്ടിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അഴിമതി വിരുദ്ധതയില്‍ ശക്തമായ നിലപാടുണ്ടായിട്ടു കൂടി ജന്തര്‍ മന്ദറിലെ ഹസാരെ സമരത്തില്‍ നിന്ന് വെറും കാഴ്ചക്കാരനായി മാറി നിന്നു. അന്ന് അഗ്നിവേശിനെ സര്‍ക്കാര്‍ ചാരനെന്ന് കുറ്റപ്പെടുത്തിയവരില്‍ ഇന്ന് ആ സമരത്തിന്റെ ഭാഗമായതില്‍ സ്വയം പഴിക്കുന്ന നിരവധി പേരുണ്ടായിരുന്നു. കപില്‍മിശ്രയെപ്പോലുള്ള ക്രിമിനലുകളെ ആംആദ്മിയിലും പിന്നാലെ ബി.ജെ.പിയിലേക്കും ഉയര്‍ത്തിക്കൊണ്ടുവന്നത് ആ സമരമായിരുന്നുവെന്ന് ഓര്‍ക്കണം. യു.പി.എ സര്‍ക്കാരിന് ചില കുഴപ്പങ്ങളുണ്ടെന്ന് മറ്റുള്ളവരെപ്പോലെ അഗ്നിവേശും കരുതിയിരുന്നു. യു.പി.എ നയങ്ങള്‍ക്കെതിരായ സമരങ്ങളില്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ അതിന് സംഘ്പരിവാറല്ല മറുപടിയെന്ന ഉറച്ചബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഹസാരെ വിരുദ്ധതയും അന്നത്തെ അഴിമതി വിരുദ്ധ സമിതിയുമെല്ലാം ആര്‍.എസ്.എസ് അജന്‍ഡയായിരുന്നുവെന്നും അത് മനസിലാക്കുന്നതില്‍ പിഴവ് പറ്റിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍, എല്ലാം അന്നേ മനസിലാക്കിയിരുന്നു അഗ്നിവേശ്.


നിലപാടുകളില്‍ കടുകിട വ്യതിചലിക്കാത്ത ആക്ടിവിസ്റ്റ്, ആര്യസമാജ പണ്ഡിതന്‍, മനുഷ്യസ്‌നേഹി, രാജ്യത്ത് അധികം പേരൊന്നും അര്‍ഹത നേടാത്ത നിരവധി വിശേഷണത്തിനുടമയാണ് സ്വാമി അഗ്നിവേശ്. ഗോവധത്തിന്റെയും ഗോമാംസഭക്ഷണത്തിന്റെയും പേരില്‍ ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും രാജ്യത്തെങ്ങും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെയും ആള്‍ക്കൂട്ടക്കൊലകളെയും വിമര്‍ശിച്ചതാണ് സ്വാമി അഗ്‌നിവേശിനെ അവര്‍ തെരുവില്‍ അടിച്ചുവീഴ്ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ അറിവോടെയാണ് താന്‍ ഇപ്രകാരം അക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു
ഇന്ത്യയുടെ ആത്മീയ പ്രതിരോധങ്ങളുടെ ചരിത്രം, ആ നാമം അടയാളപ്പെടുത്തപ്പെടുക തന്നെ ചെയ്യും. ഈ രാജ്യം മനുഷ്യര്‍ തമ്മിലുള്ള സഹജീവനത്തിന്റെയും സൗഭ്രാത്രത്തിന്റെയും കൂടി ചരിത്രമാണ്. അതിനെ ഊട്ടിയുറപ്പിക്കുകയായിരുന്നു അഗ്നിവേശ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a month ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a month ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a month ago