ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി
കൊല്ലം: നഗരത്തില്‍ മുണ്ടയ്ക്കല്‍ തുമ്പറയില്‍ റോഡരികിലുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നാല് ഗുണ്ടുകള്‍ കണ്ടെത്തി. ഇതില്‍ മൂന്നെണ്ണത്തിന്റെ തിരികള്‍ കത്തിയണഞ്ഞ നിലയിലായിരുന്നു.
തുമ്പറയിലുള്ള സ്വകാര്യ പ്ലേസ്‌കൂളിന് എതിര്‍വശത്തെ പഴയ എല്‍.പി സ്‌കൂള്‍ കെട്ടിടം നിന്നിരുന്ന പുരയിടത്തില്‍ ഇന്നലെ രാവിലെ പതിനൊന്നൊടെ പുരയിടം വൃത്തിയാക്കാനെത്തിയവരാണ് ചണത്തില്‍ പൊതിഞ്ഞ നിലയിലുള്ള ഗുണ്ടുകള്‍ കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഈസ്റ്റ് എസ്.ഐ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘവും ബോംബ് സ്‌ക്വാഡും പൊലിസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കൂടുതല്‍ പരിശോധനകള്‍ക്കും നിര്‍വീര്യമാക്കുന്നതിനും വേണ്ടി ഗുണ്ടുകള്‍ ബോംബ് സ്‌ക്വാഡ് കൊണ്ടുപോയി.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ഗുണ്ടിന്റെ തിരി കത്തിയപ്പോള്‍ മഴ പെയ്തതാകാം ഇത് പൊട്ടാതിരിക്കാന്‍ കാരണമായതെന്നാണ് പൊലിസ് പറയുന്നത്. വെടിക്കെട്ടിനിടയില്‍ ഉപയോഗിക്കുന്ന ഗുണ്ടുകള്‍ പോലെയായിരുന്നു ഇതിന്റെ ആകൃതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."