ശക്തമായ തിരയില്‍പ്പെട്ട് നിരവധി മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കേടുപാട്
വിഴിഞ്ഞം: ശക്തമായ കടല്‍ക്ഷോഭത്തില്‍ തിരയടിയില്‍ പെട്ട് നിരവധി മത്സ്യ ബന്ധന വള്ളങ്ങള്‍ക്ക് കേടുപാട് പറ്റി. തീരസംരക്ഷണസേനയുടെ ഇന്റര്‍ സെപ്റ്റര്‍ ബോട്ടിനെയും തിരകള്‍ വെറുടെ വിട്ടില്ല . രണ്ട് ദിവസത്തെ ശാന്തതക്ക് ശേഷം വീണ്ടും ക്ഷോഭിച്ച കടലാണ് ഇന്റര്‍ സെപ്റ്റര്‍ ബോട്ടിനടക്കം കേടുവരുത്തിയത്.
ബുധനാഴ്ച അര്‍ധ രാത്രി മുതല്‍ ആരംഭിച്ച കടല്‍ക്ഷോഭത്തിന് ഇതുവരെ ശമനമില്ല. ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റിന്റെ പ്രതിഫലനമാകാം അപ്രതീക്ഷിതമായ തിരയടിയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മത്സ്യ ബന്ധവള്ളങ്ങളാണ് ക്ഷോഭിച്ചാഞ്ഞടിച്ച തിരയില്‍ പെട്ട് കൂട്ടിയിടിച്ച് കേടായത്. മീന്‍ പിടിത്തം ഉപേക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വാര്‍ഫിന് സമീപം നങ്കൂരമിട്ടിരുന്ന തീരസംരക്ഷണസേനയുടെ ബോട്ടിന്റെ വശങ്ങളിലെ സുരക്ഷാവളയങ്ങളായ ഫെണ്ടറുകളും തിരയടിയില്‍ ഇളകിത്തെറിച്ചു. രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാനും ശക്തമായ കാറ്റ് വീശാനുമുള്ള സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പ് ഇന്നലെയുമെത്തി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന അറിയിപ്പ് തീരത്തെ പള്ളികള്‍ വഴിയും വിളിച്ചറിയിച്ചു. കോവളം ബീച്ചുകളെ തിരയെടുത്തതോടെ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കി. തീരത്ത് എല്ലായിടങ്ങളിലും അപകടസൂചന ബോര്‍ഡും സ്ഥാപിച്ചു. ഇതിനിടയില്‍ തീരസംരക്ഷണസേനയുടെ കപ്പലായ സി. 427 കടല്‍ക്ഷോഭത്തെ വകവയ്കാതെ ഇന്നലെകൊച്ചിക്ക് പുറപ്പെട്ടു. വാര്‍ഷിക അറ്റകുറ്റപ്പണിക്കാണ് പോയതെന്ന് പറയുന്നെങ്കിലും എന്ന് തിരിച്ച് വരുമെന്ന് അധികൃതര്‍ക്കുമറിയില്ല. വിഴിഞ്ഞത്തെ സുരക്ഷക്കായി ഇനിയുള്ളത് ദിവസങ്ങള്‍ക്ക് മുമ്പ് കമ്മിഷന്‍ ചെയ്ത സി. 441 ഉം രണ്ട് ഇന്റര്‍ സെപ്റ്റര്‍ പട്രോള്‍ ബോട്ടുകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."