കുന്നുംപുറം സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവെന്ന്
ഷൊര്‍ണൂര്‍: മഹാത്മാഗാന്ധി ഗവര്‍മെന്റ് ആശുപത്രി എന്ന പേരില്‍ അറിയപ്പെടുന്ന കുന്നുംപുറം സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവ്. വേണ്ടത്ര കെട്ടിടങ്ങള്‍ ഇല്ലാത്തതാണ് ആശുപത്രിക്ക് ശാപമായി മാറിയത്. നാല്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ പ്രസവവാര്‍ഡും ഉണ്ടായിരുന്നു. പ്രസവവാര്‍ഡിന്റെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് പ്രസവവാര്‍ഡ് തന്നെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസവവാര്‍ഡ് ആരംഭിച്ചില്ല.
ആണ്-പെണ് രോഗികള്‍ക്കായി മുപ്പത്തിരണ്ട് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേ ഇവിടെ ഉള്ളൂ. രണ്ടു ഡോക്ടര്‍മാരുടെ സേവനവും. മേഖലയില്‍ പരക്കെ പനിയുള്ളതിനാല്‍ ദിവസവും ഇരുനൂറില്പരം രോഗികള്‍ വന്നു പോകാറുണ്ട്. എക്സ്റേ, ലാബ്, ഇ.സി.ജി എന്നീ സൗകര്യങ്ങളും ഇല്ല. കാര്യമായ അസുഖങ്ങള്‍ വന്നാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം വേണമെന്നാവശ്യത്തിന് ഇനിയും അധികൃതര്‍ മനസ്സു തുറന്നിട്ടില്ല. രാത്രിയില്‍ സെക്യൂരിറ്റി സ്റ്റാഫും ഇല്ല. രാത്രി പത്തുമണിയോടെ വാര്‍ഡും അടയ്ക്കുകയാണ് ചെയ്യാറുള്ളത്. രാത്രിയില്‍ രോഗികള്‍ വന്നാല്‍ ജീവനക്കാരെ വിളിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."