ചൈന ഉറപ്പിച്ചു പറയുന്നു; ആണവ നിര്‍വ്യാപന കരാറിനെ എതിര്‍ക്കുന്നവര്‍ക്ക് എന്‍എസ്ജി അംഗത്വമില്ല
ബീജിങ്ങ്: ആണവ നിര്‍വ്യാപന കരാറിനെ എതിര്‍ക്കുന്നവര്‍ക്ക് എന്‍എസ്ജി അംഗത്വം ലഭിക്കില്ലെന്ന് ചൈന.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന ഇന്തയുടെ നിലപാട് എന്‍സ്ജി പ്രവേശനത്തിന് ഇന്ത്യക്കു തസ്സമാകുമെന്ന വ്യക്തമാക്കുകയാണ് ചൈന ചെയ്തത്.
തുടക്കം മുതല്‍ തന്നെ ചൈന ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം എതിര്‍ത്തിട്ടുണ്ട്.
ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം നേടിയ രാജ്യങ്ങള്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചവരാണ് എന്ന് ചൈനീസ് വിദേശകാര്യ വാക്താവ് ലു കങ് പറഞ്ഞു.
ബുധനാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജ് ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.
അതിനുള്ള മറുപടിയാണ് ചൈനയുടെ പുതിയ പ്രസ്താവനയെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈന എന്‍എസ് ജി പ്രവേശത്തിന് പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയല്ലെന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. എന്‍എസ്ജിയില്‍ അംഗത്വം നേടിയ രാജ്യങ്ങള്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചവരാണെന്നും പുതിയ അംഗത്വം നേടാന്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കണമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."