നിങ്ങളുടെ കയ്യിലുള്ള ഐഫോണ്‍ ഒറിജിനലോ വ്യാജനോ?- എങ്ങനെ തിരിച്ചറിയാം?
പലര്‍ക്കും ഐഫോണ്‍ വിദേശത്തു നിന്ന് സമ്മാനമായി ആരെങ്കിലും കൊടുത്തയക്കുന്നതാവും. ചിലരാവട്ടേ, നാട്ടില്‍ നിന്ന് ആരുടെയെങ്കിലും കയ്യില്‍ നിന്ന് ചീപ്പ് വിലയ്ക്ക് വാങ്ങും. ഇതിനിടയില്‍ അധികമാളുകളും സംശയിക്കുന്നതാണ്, എനിക്ക് കിട്ടിയത് ഒറിജിനല്‍ ഐഫോണ്‍ തന്നെയാണോ എന്നത്. അതിന് കാരണവുമുണ്ട്. ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാര്‍ ഇഷ്ടംപോലെയുണ്ടന്നുതു തന്നെ. പക്ഷെ, ഇതു കണ്ടെത്താന്‍ വഴികളുണ്ട്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്നു നോക്കാം..
ആപ്പിള്‍ ലോഗോ
ലോഗോയില്‍ തന്നെ മാറ്റങ്ങളോടെ വ്യാജന്‍ ഇറങ്ങാം. പിന്‍ഭാഗത്ത് ആപ്പിള്‍ ലോഗോ ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഉണ്ടെങ്കില്‍ അതില്‍ പിശകുണ്ടോയെന്നാണ് ശ്രദ്ധിക്കേണ്ടത്. ചെറിയൊരു പൊട്ടിനെങ്കിലും മാറ്റമുണ്ടാവും. മറ്റൊരു ആപ്പിള്‍ ലോഗോ വച്ച് സൂക്ഷ്മമായി പരിശോധിച്ചാല്‍ മതി.
സ്‌ക്രൂ ഏത് ഇനം?
ഫോണിലെ സ്‌ക്രൂ ഏതു തരത്തിലുള്ളതാണെന്ന് പരിശോധിക്കണം. യഥാര്‍ഥ ഐഫോണുകളില്‍ ഉപയോഗിക്കുന്നത് പെന്റാ ലോബ് സ്‌ക്രൂവാണ്. വ്യാജ ഫോണുകളില്‍ സാധാരണ സ്‌ക്രൂകളായിരിക്കും ഉണ്ടാവുക.
എക്‌സ്‌റ്റേണല്‍ മെമ്മറി
ഐ ഫോണുകള്‍ക്ക് എസ്.ഡി കാര്‍ഡ് ഉപയോഗിച്ചുള്ള എക്‌സ്‌റ്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാന്‍ സാധ്യമല്ല. അതിനാല്‍ എസ്.ഡി കാര്‍ഡിനുള്ള സ്ലോട്ടും ഉണ്ടാവില്ല.
ചാര്‍ജ്ജിങ് പോര്‍ട്ട്
ചാര്‍ജ്ജിങ് പോര്‍ട്ടില്‍ പ്ലാസ്റ്റിക് കോട്ടിങ് ഉണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അത് വ്യാജനായിരിക്കും.
ക്യാമറ
പ്രതലത്തില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നതാണ് ഐഫോണ്‍ ക്യമാറകളുടെ പ്രത്യേകത. വ്യാജ ഫോണുകളുടെ പിന്‍ഭാഗത്തെ ക്യാമറയുടെ ഉയരം യഥാര്‍ഥ ഐഫോണിനെ അപേക്ഷിച്ച് കുറവായിരിക്കും. ചിത്രമെടുത്താല്‍ തന്നെ വ്യാജനെ പെട്ടെന്നു മനസിലാക്കാനാവും.
ഓണാക്കുമ്പോള്‍
ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ തെളിയുന്ന ലോഗോയും വാക്കം ശ്രദ്ധിക്കണം. വ്യാജനില്‍ 'Welcome' എന്നോ മറ്റോ എഴുതിക്കാണിക്കും. എന്നാല്‍ യഥാര്‍ഥ ഐ ഫോണില്‍ ആപ്പിള്‍ ലോഗോ ആയിരിക്കും കാണിക്കുക.
ഐ.എം.ഇ.ഐ നമ്പര്‍ വെരിഫൈ ചെയ്യാം
ഫോണില്‍ കാണിക്കുന്ന ഐ.എം.ഇ.ഐ നമ്പര്‍ ആപ്പിള്‍ ഐഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കി വെരിഫൈ ചെയ്യാനാവും. സെറ്റിങ്‌സിലോ സിം ട്രേയിലോ ഐ.എം.ഇ.ഐ നമ്പര്‍ ഉണ്ടാവും. ഐ ട്യൂണ്‍ ലോഗിന്‍ ചെയ്താലും ഇതു വ്യക്തമാവും.
ഐ ട്യൂണ്‍
ഐ ട്യൂണ്‍ വെബ് വേര്‍ഷനില്‍ നിങ്ങളുടെ ഫോണ്‍ കണക്ട് ചെയ്യാനാവുന്നുണ്ടോയെന്ന് നോക്കുക. പറ്റുന്നില്ലെങ്കില്‍ അതു വ്യാജനായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."