ആപ്പില്‍ കുടുങ്ങിയ ആപ്പ് എം.പി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അതീവ സുരക്ഷാ മേഖലയില്‍നിന്ന് സെല്‍ഫി ദൃശ്യങ്ങള്‍ എടുത്തതിനെ ചൊല്ലി വിമര്‍ശനം നേരിട്ട ആം ആദ്മി പാര്‍ട്ടി എം.പി ഭഗ്വന്ത് മനി മാപ്പ് പറഞ്ഞു. 2001 ലെ പാര്‍ലമെന്റ് അക്രമം ഓര്മപെടുത്തിയാണ് ഭരണകക്ഷിയായ ബി.ജെ.പിയുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എം. പിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്
ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവയ്ക്കുക വരെ ചെയ്തിരുന്നു. അതിനിടയിലാണ് നാടകീയമായി ഭഗവന്ത് മാപ്പ് പറഞ്ഞത്. ഇത് ഇത്ര വലിയ സംഭവമാകുമെന്ന് അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ലോക്സഭാ സ്പീക്കര്‍ അദ്ദേഹത്തിന് സമന്‍സ് അയയ്ക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് എം.പി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാര്‍ലമെന്റ് സുരക്ഷാ തലവന്‍ ആര്.കെ സിംഗാണ് സംഭവം സ്പീക്കര്‍ക്കു റിപ്പോര്‍ട്ട് ചെയ്തത്. ഭഗ്വന്ത് മനിന്റെ പ്രവര്‍ത്തിക്കെതിരേ ബി.ജെ.പിയും അകാലിദളും ശക്തമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."