ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി മരിച്ച നിലയില്‍
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി വേണുഗോപാല്‍ പിള്ളയുടെയും മരിയാ പിള്ളയുടെയും മകനായ വിനീത് ഭൂഷണ് പിള്ള (17) എന്ന വിദ്യാര്‍ഥിയെയാണ് ഗഫൂള്‍ പ്രവിശ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമായിട്ടില്ല. അതേസമയം കുട്ടി രണ്ടുവയസു മുതല്‍ ഹൃദ്രോഗബാധിതനായിരുന്നുവെന്ന് പിതാവിന്റെ സുഹൃത്തുക്കള്‍ ഇവിടെ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ സ്കൂളില്‍ പ്ലസ് ടു ഹ്യൂമാനിറ്റീസ് സ്ട്രീം വിദ്യാര്‍ഥിയാണ്. പിതാവ് ചേര്‍ത്തല സ്വദേശി വേണുഗോപാല്‍ പിള്ള ഇവിടെ എല്‍.ഐ.സി ഇന്റര്‍നാഷണലില്‍ ജോലി ചെയ്യുകയാണ്. മാതാവ് മരിയാ പിള്ള ഗള്‍ഫ് വണ്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ജീവനക്കാരിയാണ്. വിഷ്ണു പിള്ള (അഹമ്മദാബാദ്), വീണ പിള്ള (ബംഗളൂരു) എന്നിവര്‍ സഹോദരങ്ങളാണ്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."