കള്ളവോട്ട്: വരണാധികാരി മൊഴിയെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മയ്യില്‍ പാമ്പുരുത്തിയില്‍ 166-ാം ബൂത്തായ പാമ്പുരുത്തി എ.യു.പി സ്കൂളില്‍ മുസ്ലിം ലീഗുകാര്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ ജില്ലാ വരണാധികാരി മൊഴിയെടുത്തു. ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, കാമറാമാന്, എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്.
ലീഗ് പ്രവര്‍ത്തകരായ കെ. അനസ്, എം. മുബഷീര്‍, സാദിഖ്, മുസ്തഫ, മര്‍ഷാദ് എന്നിവര്‍ പ്രവാസികളുടെ വോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. സ്വതന്ത്ര സ്ഥാനാര്‍ഥി കെ. സുധാകരന്റെ ബൂത്ത് ഏജന്റ് സി.കെ മുഹമ്മദ് കുഞ്ഞി, എല്‍.ഡി.എഫിന്റെ ബൂത്ത് ഏജന്റ് വി.കെ സഫീര്‍, ബി.എല്‍.ഒ ഹനീഫ് പാമ്പുരുത്തി എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്. പാമ്പുരുത്തി എ.യു.പി സ്കൂളില്‍ വെബ്കാസ്റ്റിങ് ഇല്ലാത്തതിനാല്‍ സ്വകാര്യ കാമറാമാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കലക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."