അപകടം അകലെയല്ല..
വടക്കാഞ്ചേരി : നഗരസഭയിലെ റെയില്‍വേ വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടിലങ്ങാടിയിലെ ജനവാസ മേഖലയില്‍ ഇടുങ്ങിയ പാതയോരത്തെ കിണര്‍ ഇടിഞ്ഞുവീണിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപണം. കഴിഞ്ഞ 14നാണ് കനത്ത മഴക്കിടയില്‍ വടക്കാഞ്ചേരി മേല്‍പാലത്തിന് സമീപത്തെ കിണര്‍ പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നത്.
വന്‍ താഴ്ചയും സംരക്ഷണഭിത്തിയുമൊക്കെ ഉണ്ടായിരുന്ന കിണര്‍ പൂര്‍ണമായും മൂടിയ സ്ഥിതിയാണ്. ചുറ്റുമതില്‍ കിണറിലേക്ക് പതിച്ചു. നാട്ടുകാര്‍ ചുവന്ന തുണി കെട്ടിയാണ് അപകട മുന്നറിയിപ്പ് നല്‍കുന്നത്.
റെയില്‍വേ സ്റ്റേഷന്, ചരല്‍പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയോരത്താണ് തകര്‍ന്ന കിണറിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ വന്‍ ദുരന്തം ഉണ്ടാകുമോ എന്ന ഭയവും ജനങ്ങള്‍ക്കുണ്ട്. എത്രയും പെട്ടെന്ന് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."