HOME
DETAILS

കിഫ്ബി ഉദ്യോഗസ്ഥര്‍ ലണ്ടനിലേക്ക് പറക്കുന്നു

  
backup
May 03 2019 | 18:05 PM

%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%a3%e0%b5%8d


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കണ്ടെത്താനായി വിദേശവായ്പ എടുക്കുന്നതിന്റെ ഭാഗമായി കിഫ്ബി സ്വരൂപിക്കുന്ന മസാല ബോണ്ടിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ലണ്ടനിലേക്ക്. കിഫ്ബിയിലെ അസിസ്റ്റന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ അഡിഷനല്‍ സെക്രട്ടറി വരെയുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് വിദേശ സാമ്പത്തിക ഇടപാടുകളില്‍ പരിശീലനം നേടാനെന്ന പേരില്‍ ഈ മാസം 16, 17 തിയതികളില്‍ ലണ്ടനില്‍ കൊണ്ടുപോകുന്നത്.
കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അഡിഷനല്‍ സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥയുമായ ആനി ജൂല തോമസ്, ഡെപ്യൂട്ടി ഫണ്ട് മാനേജര്‍ വി. സുശീല്‍ കുമാര്‍, സെക്ഷന്‍ ഓഫിസര്‍ ജ്യോതിലക്ഷ്മി, അസിസ്റ്റന്റ് തസ്തികയിലുള്ള ആര്‍.എസ് ഹേമന്ത്, ടി.വി ഷാരോണ്‍, ടി.വി സൂരജ്, എ. നൗഷാദ് എന്നിവരെയാണ് ലണ്ടനിലേക്ക് കൊണ്ടുപോകുന്നത്.
മസാല ബോണ്ടിലേക്ക് ഇതുവരെ 2,150 കോടിയാണ് ലഭിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് വൈദഗ്ധ്യം ആവശ്യമാണെന്ന് പ്രധാന നിക്ഷേപകന്‍ നിര്‍ദേശിച്ചുവെന്ന വാദത്തിന്റെ പേരിലാണ് ഇവരെ കൊണ്ടുപോകുന്നത്. ഇതുസംബന്ധിച്ച ഉത്തരവിറക്കിയതാകട്ടെ ലണ്ടനിലേക്ക് പറക്കാനൊരുങ്ങുന്ന അഡിഷനല്‍ സെക്രട്ടറി ആനി ജൂല തോമസും. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് കൗശിക് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘവും ഇതുകൂടാതെ വിദേശത്തേക്ക് പോകുന്നുണ്ട്.
മസാല ബോണ്ട് കൂടാതെ യു.എസ് ഡോളര്‍ ബോണ്ട് ആണ് അടുത്തതായി ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി നിക്ഷേപം നടത്താന്‍ സാധ്യതയുള്ളവരുടെ യോഗം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സമയത്ത് അസിസ്റ്റന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.


രണ്ടുദിവസത്തെ വിദേശയാത്രയ്ക്ക് ഇത്രയധികം ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിലൂടെ ലക്ഷങ്ങളാവും സര്‍ക്കാരിന് ചെലവാകുക. പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വാഗ്ദാനം ചെയ്ത 10,000 രൂപ പോലും ഇതുവരെ മുഴുവനായും കൊടുക്കാനായിട്ടില്ല. കിട്ടാത്തവര്‍ പലരും അപ്പീലുമായി പോയിരിക്കുകയാണ്. സര്‍ക്കാരാണെങ്കില്‍ അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധിയിലും.
ഉദ്യോഗസ്ഥര്‍ക്ക് വാഗ്ദാനം ചെയ്ത ഡി.എ കുടിശിക പോലും കൊടുക്കാന്‍ പണമില്ല. ഈ സന്ദര്‍ഭത്തില്‍ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിദേശ യാത്രയ്ക്ക് കൊണ്ടുപോയി പണം ധൂര്‍ത്തടിക്കുന്നതിനെതിരേ കനത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍നിന്നും ഉയരുന്നത്.


മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും
നാളെ വിദേശത്തേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത ഉദ്യോഗസ്ഥ സംഘവും നാളെ വിദേശത്തേയ്ക്ക് പറക്കും. പത്തുദിവസത്തെ വിദേശ യാത്രയ്ക്കാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സംഘം വിമാനം കയറുന്നത്. 17 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട മാതൃകകള്‍ പരിചയപ്പെടുന്നതിനായി നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. കൂടാതെ ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റിങ്ങും ഇതോടൊപ്പം നടക്കും.


മെയ് ഒന്‍പത് മുതല്‍ 11 വരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത എന്നിവര്‍ നെതര്‍ലന്‍ഡ്‌സിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. യു.എന്‍.ഇ.പിയുടെ റൂം ഫോര്‍ റിവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡ്‌സിലെ നൂര്‍വുഡ് മേഖലയും സംഘം സന്ദര്‍ശിക്കും. നവീകരണം, ആധുനിക കൃഷി രീതികള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്.
13 മുതല്‍ 15 വരെ ജനീവയില്‍ യു.എന്‍ വേള്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ ഇക്കോ ടൂറിസം പദ്ധതികള്‍ സന്ദര്‍ശിക്കും. റവന്യൂ സെക്രട്ടറി ഡോ. വി. വേണു, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവരും ജനീവയില്‍ സംഘത്തിനൊപ്പം ചേരും. 16ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാരിസിലെത്തി വിവിധ മലയാളി സംഘടനകളുമായി ആശയവിനിമയം നടത്തും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സും സന്ദര്‍ശിക്കും. 18ന് മുഖ്യമന്ത്രിയും സംഘവും തിരികെയെത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago