മകന്റെ മരണത്തില്‍ ദുരൂഹത: മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തലശ്ശേരി: ന്യൂമാഹി മങ്ങാട് കക്രന്റവിട ടി.കെ അഷ്ഫാഖ് രാജസ്ഥാനിലെ ജയ്‌സാല്‍മീരില്‍ മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് മാതാവ് ടി.കെ സുബൈദ മുഖ്യമന്ത്രിക്കു പരാതിനല്‍കി. കഴിഞ്ഞ 16നു ബൈക്ക് റൈഡിങ്ങ് ട്രയലിനിടെ മകന്‍ മരിച്ചതായ വിവരം സുഹൃത്താണ് അറിയിച്ചതെന്നു പരാതിയില്‍ പറയുന്നു. മറ്റൊരു മകനായ അര്‍ഷാദും ബന്ധുക്കളും രാജസ്ഥാനില്‍ പോകാന്‍ തയാറായപ്പോള്‍ സുഹൃത്ത് പലകാരണങ്ങളും പറഞ്ഞ് യാത്രമുടക്കിയതു സംശയത്തിന് ഇടയാക്കിയതായും പരാതിയിലുണ്ട്.
ഈ സുഹൃത്തും മകനും തമ്മില്‍ റൈഡിങ്ങുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായിരുന്നതായും ഇതേതുടര്‍ന്നു ക്യാപ്റ്റനായ മകന്‍ സുഹൃത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടു മാപ്പ് പറഞ്ഞതിനെ തുടര്‍ന്നു സുഹൃത്തിനെ ടീമില്‍ തിരിച്ചെടുത്തതായും പരാതിയിലുണ്ട്. പിന്നീടു വീട്ടില്‍ വന്ന ടീം മാനേജര്‍ സാബിക്കും മകന്റെ മരണത്തില്‍ ചില സംശയങ്ങളുണ്ടെന്നു പറഞ്ഞിരുന്നു. അപകടം നടന്ന സമയത്ത് കാര്യങ്ങള്‍ തിരക്കാതെ സുഹൃത്ത് ലോഡ്ജിലേക്കു പോയതും സംശയം ബലപ്പെടുത്തുന്നതായും ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാനത്ത് നടന്ന മരണത്തെക്കുറിച്ച് കാര്യക്ഷമമായി അന്വേഷിപ്പിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമൊണു ടി.കെ സുബൈദ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."