ഉപതെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി : കുട്ടനാട് , ചവറ ഉപതെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
തെരഞ്ഞെടുപ്പ് തിയതിയോ സമയക്രമമോ പ്രഖ്യാപിച്ചിട്ടില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജി തള്ളിയത്. പ്രഖ്യാപനത്തിനു മുന്‍പ് തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി പക്വതയില്ലാത്തതാണെന്നും തള്ളണമെന്നും തെരഞ്ഞടുപ്പ് കമ്മിഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഇതേ തുടര്‍ന്നാണ് ചീഫ് ജസറ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹരജി തള്ളിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനാ സ്ഥാപനമാണ്. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിയമസഭയുടെ കാലാവധി തീരാന്‍ ആറ് മാസമേയുള്ളൂ എന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ച് മാസത്തിലധികം ലഭിക്കില്ലെന്നും 20 കോടിയോളം വരുന്ന ചെലവ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. വര്‍ഗീസ് പേരയിലാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."