പൊലിസുകാരെ പുഴയില്‍ തള്ളി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: മണല്‍ കടത്തു തടയാന്‍ ശ്രമിച്ച പൊലിസുകാരെ മര്‍ദിച്ച ശേഷം തോണിയില്‍ കൊണ്ടുപോയി പുഴയില്‍ തള്ളി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ വിദ്യാനഗര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കോപ്പയിലെ മുഹമ്മദ് റിയാസി (30) നെയാണ് തീരേദേശ സി.ഐ സി.കെ സുനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസന്വേഷണം കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ അസൈനാറിനു കൈമാറിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
മണല്‍ കടത്തു തടയാനെത്തിയ തളങ്കര തീരദേശ പൊലിസ് സ്റ്റേഷനിലെ പൊലിസുകാരായ വി.കെ രഞ്ജിത്ത്, രതീഷ് ചന്ദ്രന് എന്നിവരെ മണല്‍ കടത്തു സംഘം പിടികൂടി മര്‍ദിച്ചു തോണിയില്‍ കയറ്റി കൊണ്ടുപോയി പുഴയുടെ നടുവില്‍ തള്ളുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."