മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മൂന്നുഘട്ടങ്ങളായി തുറക്കുന്നു. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള നിര്‍ദേശങ്ങള്‍ ടൂറിസം വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് അടക്കമുള്ളവയുമായി വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും തുറക്കല്‍ നടപടികള്‍. ആറുമാസത്തോളമായി അടഞ്ഞു കിടക്കുന്ന വിനോദസഞ്ചാരങ്ങ കേന്ദ്രങ്ങള്‍ ഈ മാസം തന്നെ തുറക്കണമെന്നാണ് പൊതുനിലപാട്.
കൊവിഡ് പ്രതിരോധ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കൂ. ആദ്യം ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കായിരിക്കും അവസരം. ഒന്നാംഘട്ടത്തില്‍ ടിക്കറ്റ് ഉപയോഗിച്ച് പ്രവേശന നിയന്ത്രണം ഉറപ്പാക്കിയിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായിരിക്കും തുറക്കുക. രണ്ടാംഘട്ടത്തില്‍ ഹില്‍ സ്‌റ്റേഷനുകള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയവയും മൂന്നാംഘട്ടത്തില്‍ കൂടുതല്‍ സഞ്ചാരികളെത്താന്‍ സാധ്യതയുള്ള ബീച്ചുകള്‍ ഉള്‍പ്പെടെയുള്ളവ തുറക്കാനുമാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."