സ്വപ്‌നയ്ക്ക് ഉന്നതരുമായി ബന്ധപ്പെടാന്‍ ആശുപത്രിയിലെത്തി മന്ത്രി മൊയ്തീന്‍ സൗകര്യമൊരുക്കി: അനില്‍ അക്കര
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉന്നതരുള്‍പ്പെടെയുള്ളവരെ ബന്ധപ്പെടാനടക്കമുള്ള സഹായങ്ങളൊരുക്കിയത് മന്ത്രി എ.സി. മൊയ്തീനാണെന്ന് അനില്‍ അക്കര എം.എല്‍.എ.
ഏഴാം തിയതി മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട സ്വപ്ന ഏകദേശം ആറു ദിവസത്തോളം അവിടെയുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആശുപത്രി വിട്ട സ്വപ്നയെ വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പിന്നാലെ മറ്റൊരു പ്രതി റമീസിനെയും അവിടെ പ്രവേശിപ്പിച്ചു. മന്ത്രി മൊയ്തീന്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടറുമായി എത്തി മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കുന്ന പ്രാണ്‍ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിക്ക് ആവശ്യമായ തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തിയത്. പദ്ധതി പ്രഖ്യാപിച്ച അന്നു തന്നെ ആദ്യ സ്‌പോണ്‍സറായി താന്‍ പത്തു യൂണിറ്റുകള്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഈ പരിപാടി സ്ഥലം എം.എല്‍.എ ആയ തന്നെയും മറ്റു ജനപ്രതിനിധികളെയും ഒഴിവാക്കിയാണ് നടത്തിയത്.
സ്വപ്നയെ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡില്‍ ഇടതു സഹയാത്രികരായ ജീവനക്കാരെ മാത്രമാണ് അന്നു ജോലിക്കു നിയോഗിച്ചിരുന്നത്. ഈ നടപടികളും സ്ഥലം എം.എല്‍.എയെ അറിയിക്കാതെ പരിപാടി ഉദ്ഘാടനം ചെയ്തതും ദുരൂഹമാണെന്നും അനില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."