HOME
DETAILS
MAL
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കും: മന്ത്രി
backup
September 01 2018 | 19:09 PM
കൊല്ലം: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്ന ഘട്ടമെത്തിയപ്പോഴാണ് പ്രളയമെത്തിയത്.
പ്രളയക്കെടുതി കാരണം താല്‍ക്കാലികമായി നിര്‍ത്തിയ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള തീവ്രയജ്ഞ പരിപാടി ഉടന്‍ പുനരാരംഭിക്കും. മഴക്കെടുതി ഉണ്ടാകുന്ന സ്ഥലങ്ങളില്‍ സ്ഥിരം ക്യാറ്റില്‍ ക്യാംപ് സ്ഥാപിക്കും. നാഷനല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡും സഹായവുമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക സഹകരണ യൂനിയന്‍ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."