HOME
DETAILS
MAL
കുന്നത്തുനാട്ടിലെ നെല്‍വയല്‍ നികത്തല്‍: അനുമതി റദ്ദാക്കണമെന്ന് ചെന്നിത്തല
backup
May 04 2019 | 22:05 PM
തിരുവനന്തപുരം: കുന്നത്തുനാട്ടില്‍ നെല്‍വയല്‍ നികത്തല്‍ തടഞ്ഞ കലക്ടറുടെ ഉത്തരവ് അസാധുവാക്കിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നെല്‍കൃഷിയുടെ വിസ്തൃതി വര്‍ധിപ്പിക്കുമെന്ന് വാതോരാതെ പ്രസംഗിക്കുന്ന ഇടതുമുന്നണി വയല്‍നികത്താന്‍ അനുമതി നല്കിയതിനുപിന്നില് ആരുടെ താല്പര്യമാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കണം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പോലും തള്ളി റവന്യൂ വകുപ്പ് ഈ നടപടി സ്വീകരിച്ചതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."