സ്വാതിനാഥ് വിജയനു മികച്ച വിദ്യാര്‍ഥി പ്രതിഭയ്ക്കുള്ള അവാര്‍ഡ്
നീലേശ്വരം: ജപ്പാനിലെ റിറ്റ്സുമൈക്കാന്‍ ഏഷ്യാപസഫിക് സര്‍വകലാശാല നല്കി വരുന്ന മികച്ച വിദ്യാര്‍ഥി പ്രതിഭയ്ക്കുള്ള അവാര്‍ഡ് (ആന്‍ഡ മോമു ഫുകുകു അവാര്‍ഡ്) മലയാളിയായ സ്വാതിനാഥ് വിജയനു ലഭിച്ചു. 10 ലക്ഷം ജപ്പാന് യെനും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി ലഭിക്കുക. ചൈന, വിയറ്റ്നാം, നേപ്പാള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ പിന്തള്ളിയാണ് സ്വാതിനാഥ് ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനായത്. 2010 ല്‍ ഓയിസ്ക ഇന്റര്‍നാഷണല്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ മത്സരപരീക്ഷയില്‍ വിജയിച്ചാണ് സ്വാതിനാഥ് ജപ്പാനിലെ ഓയിസ്ക ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്ളസ് ടു വിന് പ്രവേശനം നേടിയത്. തുടര്‍ന്നു ജപ്പാനിലെ തന്നെ റിസ്റ്റുമൈക്കാന് ഏഷ്യാപസഫിക് സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ ഇന്റര്‍നാഷന്‍ ബിസിനസിനു പ്രവേശനം ലഭിച്ച 6000 വിദ്യാര്‍ഥികളിലെ ഏക മലയാളി സാന്നിധ്യമാകാനും സ്വാതിനാഥിനു കഴിഞ്ഞു.
സെപ്തംബര്‍16 നാണ് ബിരുദദാന ചടങ്ങ്. സ്കോളര്‍ കോളജ് മാനേജിങ് ഡയരക്ടര്‍ ടി.വി വിജയന്റെയും സംഗീതയുടെയും മകനാണ്. ഏഷ്യാ പസഫിക് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ശബരിനാഥ് വിജയന് സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."